ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാന് കനത്ത പ്രഹരം, സൂപ്പര്‍ താരം പരിക്കേറ്റ് പുറത്ത്

പാകിസ്ഥാന്‍ ഓള്‍ ഫോര്‍മാറ്റ് ഓപ്പണിംഗ് ബാറ്റര്‍ സയിം അയൂബിനെ കണങ്കാലിന് ഒടിവുണ്ടായതിനാല്‍ കുറഞ്ഞത് ആറാഴ്ചത്തേക്ക് വിശ്രമം അനുവദിച്ചു. ഇത് അടുത്ത മാസം നടക്കാനിരിക്കുന് ചാമ്പ്യന്‍സ് ട്രോഫിയിലെ താരത്തിന്‍രെ പങ്കാളിത്തം സംശയത്തിലാക്കി.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഫീല്‍ഡിംഗിനിടെയാണ് താരത്തിന്റെ വലത് കണങ്കാലിന് പരിക്കേറ്റത്. അയൂബിനെ സ്ട്രെച്ചര്‍ ഉപയോഗിച്ചാണ് ഫീല്‍ഡില്‍നിന്നും പുറത്തേക്ക് കൊണ്ടുപോയത്.

തുടര്‍ന്ന് നടത്തിയ എംആര്‍ഐയില്‍ താരത്തിന്റെ കണങ്കാലിന് ഒടിവ് സ്ഥിരീകരിച്ചതായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ശനിയാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. അയൂബ് ടീമിനൊപ്പം തുടരുമെന്നും അടുത്തയാഴ്ച പാക്കിസ്ഥാനിലേക്ക് മടങ്ങുമെന്നും പിസിബി അറിയിച്ചു.

അയൂബിന്റെ പരിക്ക് പാക്കിസ്ഥാന് കനത്ത തിരിച്ചടിയാണ്. കഴിഞ്ഞ മാസം നടന്ന ഏകദിന പരമ്പരയില്‍ പാകിസ്ഥാന്‍ 3-0 ന് ദക്ഷിണാഫ്രിക്കയെ തൂത്തുവാരിയപ്പോള്‍ ഇടംകൈയ്യന്‍ ഓപ്പണര്‍ മികച്ച ഫോമിലായിരുന്നു. കണങ്കാലിനേറ്റ പരുക്ക് അടുത്ത മാസം ഫെബ്രുവരി 19ന് കറാച്ചിയില്‍ ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ നേരിടുമ്പോള്‍ അയൂബിന്റെ പങ്കാളിത്തം അനിശ്ചിതത്വത്തിലാക്കി.

അയൂബിന്റെ പരിക്ക് ദക്ഷിണാഫ്രിക്കയില്‍ രണ്ട് ടെസ്റ്റുകളുടെ പരമ്പര സമനിലയിലാക്കാനുള്ള പാകിസ്ഥാന്റെ ശ്രമത്തിന് വലിയ തിരിച്ചടിയാണെന്ന് പാകിസ്ഥാന്‍ ഓള്‍റൗണ്ടര്‍ സല്‍മാന്‍ അലി ആഘ പറഞ്ഞു. ജൂണില്‍ ലോര്‍ഡ്സില്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടാനുള്ള ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നു.