എസ്.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി പി. എം ആര്‍ഷോയ്ക്ക് ജാമ്യമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി. വിദ്യാര്‍ത്ഥിയെ ആക്രമിച്ച കേസില്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് നേരത്തെ ജില്ല കോടതി ആര്‍ഷോയുടെ ജാമ്യം റദ്ദാക്കിയിരുന്നു.

ജാമ്യത്തിലിറങ്ങിയതിന് ശേഷവും സമാന കുറ്റം ആവര്‍ത്തിച്ചുവെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ജാമ്യം റദ്ദാക്കിയത്. വിവിധ അക്രമ കേസുകളില്‍ പ്രതിയായ ആര്‍ഷോ എറണാകുളം ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. കൊച്ചി സെന്‍ട്രല്‍ പൊലീസാണ് ആര്‍ഷോയെ അറസ്റ്റ് ചെയ്തത്.

ജില്ലാ കോടതിയില്‍ നല്‍കിയ ജാമ്യ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. വിവിധ കേസുകളില്‍ പ്രതിയായ ആര്‍ഷോയെ പിടികൂടാത്തതില്‍ നേരത്തെ ഹൈക്കോടതി കൊച്ചി പൊലീസിനോട് വിശദീകരണം തേടിയിരുന്നു.

Read more

എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിനും പൊതുപരിപാടികളിലും ആര്‍ഷോ പങ്കെടുത്തിരുന്നു. എന്നിട്ടും ഇയാളെ പൊലീസ് പിടികൂടിയിരുന്നില്ല. ഇതേ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധമറിയിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.