'നാല് ദിവസം ചോദ്യം ചെയ്യുന്നതിന് ഒറ്റക്കാരണമേയുള്ളൂ, അയാള്‍ കലര്‍പ്പില്ലാത്ത ആര്‍.എസ്.എസ് വിരുദ്ധനാണ്': ഷാഫി പറമ്പില്‍

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടര്‍ച്ചയായി വേട്ടയാടുകയാണെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. കേസില്‍ അയാളെ നാല് ദിവസമായി ചോദ്യം ചെയ്യുന്നതിന് ഒറ്റ കാരണമേയൊള്ളു അയാള്‍ കലര്‍പ്പില്ലാത്ത ആര്‍എസ്എസ് വിരുദ്ധനാണെന്നും ഷാഫി പറമ്പില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അന്വേഷണം കോണ്‍ഗ്രസ്സിനെതിരെയാണെങ്കില്‍ കടുക് മണി വലിപ്പത്തില്‍ സത്യമില്ലെങ്കില്‍ പോലും 5ജി വേഗത്തില്‍ ആകുന്ന ഏജന്‍സികള്‍, സംഘപരിവാര്‍ അനുഭാവികളുടെയും അവരുടെ ഒക്കെ ചെങ്ങായിമാരുടെയും കാര്യം വരുമ്പോള്‍ ഒച്ചിന്റെ വേഗത്തിലാകുന്നത് യാദൃശ്ചികമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സത്യത്തിന്റെ കണിക പോലുമില്ലെന്ന് റിപ്പോര്‍ട്ട് കൊടുത്ത ED ഡയറക്ടറെ തല്‍സ്ഥാനത്തു നിന്ന് തെറിപ്പിച്ച്, RSS വിധേയനെ അന്വേഷണ ചുമതല ഏല്പ്പിച്ചിട്ടും രാഹുല്‍ ഗാന്ധിക്കെതിരെ ഒരു FIR പോലും ഇടാന്‍ കഴിയാത്തൊരു കേസില്‍, അയാളെ നാല് ദിവസം ചോദ്യം ചെയ്യുന്നതിന് ഒറ്റ കാരണമേയൊള്ളു അയാള്‍ കലര്‍പ്പില്ലാത്ത RSS വിരുദ്ധനാണ്.
അന്വേഷണം കോണ്‍ഗ്രസ്സിനെതിരെയാണെങ്കില്‍ കടുക് മണി വലിപ്പത്തില്‍ സത്യമില്ലെങ്കില്‍ പോലും 5G വേഗത്തില്‍ ആകുന്ന ഏജന്‍സികള്‍, സംഘപരിവാര്‍ അനുഭാവികളുടെയും അവരുടെ ഒക്കെ ചെങ്ങായിമാരുടെയും കാര്യം വരുമ്പോള്‍ ഒച്ചിന്റെ വേഗത്തിലാകുന്നത് യാദൃശ്ചികമല്ല.

Read more