മുന്നണി വിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ. കോൺഗ്രസിന്റെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ആർ.എസ്.പിയുടെ തീരുമാനത്തെ കൂട്ടിക്കുഴക്കേണ്ടതില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ആര്.എസ്.പിക്ക് യുഡിഎഫില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്കി മാസങ്ങളായിട്ടും പരിഗണിക്കാത്തതില്‍ എതിര്‍പ്പ് ശക്തമാകുന്നതിനിടയിലാണ് ഷിബു ബേബി ജോണിൻറെ പ്രതികരണം. എന്നാൽ മുന്നണി വിടണമെന്ന ആവശ്യം ആര്.എസ്.പിക്ക് ഉള്ളില്‍ ശക്തമാണ്.
തിരഞ്ഞെടുപ്പിലെ തോൽവിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാനാണ് ആർ.എസ്.പി, കോൺഗ്രസ് നേതൃത്വത്തിന് കത്ത് കൊടുത്തത്. പക്ഷേ ഗൗരവമായ ചർച്ച വിഷയത്തിൽ നടന്നില്ല. മുന്നണി വിടേണ്ട സാഹചര്യം ഇപ്പോഴില്ല. അങ്ങനെയൊരു അജണ്ട പാർട്ടിയുടെ മുന്നിൽ ഇല്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
വെറുതേ യുഡിഎഫ് യോഗത്തില്‍ പോയി ഇരുന്ന വെറുമൊരു പ്രഹസനമായി തുടരേണ്ട സാഹചര്യമില്ലെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്ന ആശയഗതി. സെപ്റ്റംബര്‍ നാലിന് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
യു.ഡി.എഫ്. യോഗം ബഹിഷ്കരിക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം ചേര്‍ന്ന ആര്.എസ്.പി. സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഷിബുവിന്റെ പ്രതികരണം. യു.ഡി.എഫ്. നേതൃത്വത്തിനെതിരെ കടുത്ത പ്രതിഷേധം അറിയിക്കാനാണ് ആർ.എസ്.പി നീക്കം.
Read more