സ്വർണവിലയില്‍ വീണ്ടും ഇടിവ്; പവന് 38,000 രൂപയായി

റ്റവും ഉയര്‍ന്ന നിലവാരമായ 42,000 രൂപയില്‍ നിന്ന് കുറഞ്ഞ് ഒടുവില്‍ പവന്റെ വില 38,000 രൂപയിലെത്തി. 18 ദിവസം കൊണ്ട് 4000 രൂപയാണ് കുറഞ്ഞത്.

ബുധനാഴ്ച പവന്റെ വിലയില്‍ 240 രൂപയാണ് കുറവുണ്ടായത്. 4,750 രൂപയാണ് ഗ്രാമിന്റെ വില. ഓഗസ്റ്റ് ഏഴിനാണ് എക്കാലത്തെയും ഉയര്‍ന്ന വിലയായ 42,000 രൂപയിലെയ്ക്ക് സ്വര്‍ണവില എത്തിയത്.

മൂന്നുദിവസം തുടര്‍ച്ചയായി ഒരേ നില തുടര്‍ന്നെങ്കിലും തുടര്‍ന്നങ്ങോട്ട് ഘട്ടംഘട്ടമായി താഴോട്ട് പതിക്കുകയായിരുന്നു. തിങ്കളാഴ്ചയും ചൊവാഴ്ചയും പവന് 320 രൂപ വീതമാണ് കുറഞ്ഞത്.

ആഗോള വിപണിയിലും വലിയില്‍ കുറവുണ്ടായി. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,927.26 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.