1000 കോടി കൂടി കടമെടുക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാര്‍ 1000 കോടി രൂപ കൂടി കടമെടുക്കുന്നതായി റിപ്പോര്‍ട്ട്. ഓണക്കാലത്ത് 6300 കോടി സര്‍ക്കാര്‍ കടമെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ വീണ്ടും കടമെടുക്കാന്‍ ഒരുങ്ങുന്നത്. ഇതോടെ ഈ വര്‍ഷം കടമെടുക്കാന്‍ അനുവദിച്ച പരിധിയായ 22,000 കോടിയില്‍ ഇനി 1000 കോടിക്ക് താഴയേ ശേഷിക്കുന്നുള്ളൂ.

എന്നാല്‍, ഡിസംബറിന് ശേഷം കടമെടുപ്പ് പരിധി കേന്ദ്രം പുനരവലോകനം ചെയ്യാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ സാമ്പത്തിക വര്‍ഷത്തെ അവസാന മൂന്നുമാസം കേരളത്തിന് കുറച്ചുകൂടി കടംകിട്ടാന്‍ സാധ്യതയുണ്ട്. ഈ പ്രതീക്ഷയിലാണ് സംസ്ഥാനം.

Read more

എന്നാല്‍, വര്‍ഷാന്ത്യ ചിലവുകള്‍ക്ക് വന്‍തോതില്‍ പണം കേെണ്ടത്തണ്ടി വരും. ഇത് സര്‍ക്കാരിന് ആശങ്കയുണ്ടാക്കുന്നതാണ്. ഇപ്പോള്‍ എടുക്കുന്ന കടപ്പത്രങ്ങളുടെ ലേലം 26ന് റിസര്‍വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫീസില്‍ ഇ-കുബേര്‍ സംവിധാനം വഴി നടക്കും.