സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ് ശാരദ മുരളീധരന്‍. ഇന്ന് വൈകുന്നേരം 4.30ന് ആയിരുന്നു ശാരദ മുരളീധരന്‍ ചുമതലയേറ്റെടുത്തത്. സംസ്ഥാനത്തിന്റെ 49-ാമത് ചീഫ് സെക്രട്ടറിയാണ് ശാരദ മുരളീധരന്‍. സംസ്ഥാനത്തെ അഞ്ചാമത്തെ വനിത ചീഫ് സെക്രട്ടറിയാണ് ഇന്ന് ചുമതലയേറ്റെടുത്ത ശാരദ മുരളീധരന്‍.
ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച ഡോക്ടര്‍ വി വേണുവിന്റെ ജീവിത പങ്കാളി കൂടിയാണ് ശാരദ മുരളീധരന്‍. ഭര്‍ത്താവില്‍ നിന്ന് ഭാര്യ അധികാരമേറ്റെടുക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട് ശാരദ മുരളീധരന്റെ പുതിയ പദവിയ്ക്ക്. സംസ്ഥാനത്ത് ഇതാദ്യമായാണ് ചീഫ് സെക്രട്ടറിയായ ഭര്‍ത്താവ് വിരമിക്കുമ്പോള്‍ ഭാര്യ പദവി ഏറ്റെടുക്കുന്നത്.
Read more
2025 ഏപ്രില്‍ 25 വരെയാണ് ശാരദ മുരളീധരന്റെ കാലാവധി. 1990 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥരാണ് വി വേണുവും ഭാര്യ ശാരദ മുരളീധരനും. സാധാരണക്കാരുടെ പ്രശ്നങ്ങളില്‍ ഇടപെടുന്ന രീതി ചീഫ് സെക്രട്ടറിയുടെ ഓഫീസ് തുടരുമെന്ന് ശാരദ മുരളീധരന്‍ പറഞ്ഞു. വയനാട് ദുരന്തം, പുനരധിവാസം,മാലിന്യ മുക്ത കേരളം തുടങ്ങിയവ വെല്ലുവിളിയായി നിലിനില്‍ക്കുന്നുണ്ടെന്നും അത് നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും ശാരദ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.