സംസ്ഥാന സ്‌കൂള്‍ കായിക മേള; പ്രതിഷേധിച്ച സ്‌കൂളുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് വിലക്ക്

സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ സമാപന വേദിയില്‍ പ്രതിഷേധിച്ച സ്‌കൂളുകള്‍ക്ക് വിലക്ക്. തിരുന്നാവായ നാവാമുകുന്ദ സ്‌കൂളിനും കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിനുമാണ് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. ഒരു വര്‍ഷത്തേക്കാണ് സമാപന വേദിയില്‍ പ്രതിഷേധിച്ച ഇരുസ്‌കൂളുകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

വിദ്യാര്‍ത്ഥികളെ മുന്‍നിര്‍ത്തി പ്രതിഷേധിക്കുന്ന അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും വരും കാലങ്ങളില്‍ വിലക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിരുന്നു. നേരത്തെ സ്‌കൂള്‍ കലാ കായിക മേള അലങ്കോലപ്പെടുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തിരുന്നു.

എറണാകുളത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ തിരുവനന്തപുരം ജിവിരാജ സ്‌പോര്‍ട്‌സ് സ്‌കൂകൂളിന് രണ്ടാം സ്ഥാനം നല്‍കിയതിനെതിരെയായിരുന്നു ഇരു സ്‌കൂളുകളും പ്രതിഷേധിച്ചത്.