സംസ്ഥാനത്ത് ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 10ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. പതിനഞ്ചിന് ഫലം പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ജൂണ്‍ 20ന് ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
4,27407 വിദ്യാര്‍ത്ഥികളാണ് റെഗുലര്‍, പ്രൈവറ്റ് മേഖലകളിലായി എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. നാല് ലക്ഷത്തി മുപ്പത്തി രണ്ടായിരത്തി നാന്നൂറ്റി മുപ്പത്തിയാറ് പേര് പ്ലസ് ടു പരീക്ഷയും മുപ്പത്തിയൊന്നായിരത്തി മുന്നൂറ്റി മുപ്പത്തി രണ്ട് കുട്ടികള്‍ വി.എച്ച്.എസ്.ഇ പരീക്ഷയും എഴുതിയിരുന്നു.
അതേസമയം സംസ്ഥാനത്തെ സ്കൂളുകള്‍ നാളെ തുറക്കും. ഈ വര്‍ഷം ഒന്നാം ക്ലാസില്‍ നാലു ലക്ഷം കുട്ടികളെത്തും. 12,986 സ്കൂളുകളിലാണ് നാളെ പ്രവേശനോത്സവം നടത്തുന്നത്. കഴക്കൂട്ടം സര്‍ക്കാര്‍ സ്കൂളിലാണ് സംസ്ഥാന തല പ്രവേശനോത്സവം നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.
Read more
അധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കം എല്ലാവരും നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്നും കോവിഡ് മുന്‍കരുതലുകള്‍ പാലിക്കണമെന്നും വിദ്യാഭ്യാസമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷാ ഉറപ്പാക്കാന്‍ സ്കൂളിന് മുന്നില്‍ പൊലീസുകാരെ നിയോഗിക്കും. സ്കൂള്‍ പരിസരത്തെ കടകളില്‍ പൊലീസ് പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.