നൈറ്റ് ലൈഫിൽ വീണ്ടും കൈയാങ്കളി; മാനവീയം വീഥിയില്‍ ഇന്നലെ രാത്രിയും സംഘര്‍ഷം; കല്ലേറിൽ സ്ത്രീയ്ക്ക് പരിക്കേറ്റു

തിരുവനന്തപുരത്ത് മാനവീയം വീഥിയിലെ നൈറ്റ് ലൈഫ് ആഘോഷങ്ങൾക്കിടെ വീണ്ടും സംഘർഷം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഘർഷം ഉണ്ടായത്. അർധരാത്രിയിൽ സ്ഥലത്തെത്തിയ മദ്യപരുടെ സംഘം പൊലീസിനു നേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ നെട്ടയം സ്വദേശിയായ സ്ത്രീക്ക് പരുക്കേറ്റു.

മാനവീയത്ത് കഴിഞ്ഞ ദിവസം രാത്രി പാട്ടും നൃത്തവുംമെല്ലാം നടക്കുന്നതിനിടെ മദ്യപിച്ചെത്തിയ ഒരു സംഘം അതനിടയിൽ കടന്നു ചെല്ലുകയായിരുന്നു. കസേരകൾ തള്ളിമാറ്റിയും ആളുകളെ ശല്യം ചെയ്തും അവർ അക്രമാസക്തരായതോടെ പൊലീസ് ഇടപെട്ടു.

Read more

പൊലീസ് ഇവരെ പിടികൂടി ആൽത്തര പരിസരത്തേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഇതിനു പിന്നാലെ സംഘം കല്ലേറ് നടത്തുകയായിരുന്നു.സംഘത്തിലെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെട്ടയം, നെയ്യാറ്റിന്‍കര സ്വദേശികളാണ് നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ളത്.