തെരുവുനായയുടെ ആക്രമണം; പന്ത്രണ്ടു വയസുകാരിയുടെ കണ്ണിനും തോളിനും ഗുരുതര പരിക്ക്

റാന്നിയില്‍ തെരുവുനായയുടെ ആക്രമണം. പന്ത്രണ്ടു വയസുകാരിക്ക് ഗുരുതര പരിക്കേറ്റു. ശനിയാഴ്ച രാവിലെയാണ് സംഭവം. റാന്നി പെരുന്നാടുകാരിയായ അഭിരാമിയുടെ കണ്ണിനും തോളിനും ആഴത്തില്‍ പരിക്കേറ്റിട്ടുണ്ട്്.

ദേഹത്ത് ഏഴിടത്തായി തെരുവുനായയുടെ കടിയേറ്റിട്ടുണ്ട്. ഇന്നലെ രാവിലെ പാല്‍ വാങ്ങാനായി കാര്‍മല്‍ എഞ്ചിനീയറിംഗ് കോളജ് റോഡിലൂടെ നടന്നു പോകുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. ആദ്യം കുട്ടിയുടെ കാലിലാണ് തെരുവ് നായ കടിച്ചത്.

Read more

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ വീട്ടുകാര്‍ എത്തിയാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. നിലവില്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതനുസരിച്ച് കണ്ണാശുപത്രിയിലേക്ക് മാറ്റും. കണ്ണിന് സാരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.