മഹിളാ കോണ്‍ഗ്രസ് പുനഃസംഘടനാ ലിസ്റ്റ് സുധാകരന്‍ മടക്കി കൊട്ടയിലിട്ടു, കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി

തന്നെ കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ വി ഡി സതീശനും കേരളത്തിലെ കോണ്‍ഗ്രസ് എം പിമാരും കൊണ്ടുപിടിച്ചു ശ്രമിക്കുമ്പോള്‍ സംസ്ഥാന മഹിളാകോണ്‍ഗ്രസ് പുനസംഘടനാലിസ്റ്റ് ഒടിച്ചു മടക്കിക്കൊട്ടയിലിട്ട് കെ സുധാകരന്‍. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എം പി ഉണ്ടാക്കിയ മഹിളാ കോണ്‍ഗ്രസ് പുനസംഘടനാ ലിസ്റ്റാണ് കെ സുധാകരന്‍ തള്ളിക്കളഞ്ഞത്.

അതോടൊപ്പം ഈ നീക്കത്തില്‍ കടുത്ത അസംതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് മഹിളാ കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷ നെറ്റാഡിസൂസക്ക് കെ സൂധാകരന്‍ കത്തെഴുതുകയും ചെയ്തു. കെ പി സി സി – ഡി സി സി പുനസംഘടനാ എവിടെയും എത്താതെ നില്‍ക്കുകയാണ്. അതിനിടക്കാണ് മഹിളാ കോണ്‍ഗ്രസ് പുനസംഘടനയുടെ ലിസ്റ്റ് തെയ്യാറായത്.കഴിഞ്ഞ 11 ന് കൊച്ചിയില്‍ ചേര്‍ന്ന രാഷ്ട്രീയ കാര്യ സമതിയോഗം മഹിളാ കോണ്‍ഗ്രസ് പുനസംഘടന നീണ്ടു പോകുന്നതില്‍ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു.

Read more

എന്നാല്‍ ലിസ്റ്റ്് ഇതുവരെ തെയ്യാറായിട്ടില്ലന്നും വിവധ വിഭാഗങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും ലിസ്റ്റില്‍ ഉള്‍പ്പെടാത്ത ചിലരാണ് വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ജെബി മേത്തര്‍ പറഞ്ഞു. ഈ വര്‍ഷമാദ്യമാണ് ജെബി മേത്തര്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായി ചുമതലയേറ്റത്്. കഴിഞ്ഞ മാസമാണ് മഹിളാ കോണ്‍ഗ്രസ് പുനസംഘടനാ ലിസ്റ്റ് പൂര്‍ത്തിയായതും