പൊതുമേഖല സ്വകാര്യവത്കരണത്തെ പിന്തുണയ്ക്കുന്നു; ബിജു പ്രഭാകറിനെ മാറ്റണമെന്ന് കാനം രാജേന്ദ്രന്‍

കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ബിജു പ്രഭാകറിനെ മാറ്റണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കെഎസ്ടിഎ സംഘ് സംസ്ഥാന സമ്മേളന വേദിയിലെ ബിജു പ്രഭാകറിന്റെ പ്രസംഗത്തെ തുടര്‍ന്നായിരുന്നു കാനത്തിന്റെ പ്രതികരണം.

പൊതുമേഖല സ്വകാര്യവല്‍ക്കരണത്തെ ബിജു പ്രഭാകര്‍ പിന്തുണയ്ക്കുന്നു. ഇത് എല്‍ഡിഎഫിന്റെ നയമല്ല. ബിജു പ്രഭാകര്‍ പൊതുവേദിയില്‍ ഇക്കാര്യം പറഞ്ഞത് അച്ചടക്ക ലംഘനമാണ്. ബിജു പ്രഭാകറിനെ സ്ഥാനത്ത് നിന്ന് നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.

Read more

പൊതു ഗതാഗതം ശക്തിപ്പെടുത്തുന്ന നിലപാട് അല്ല സംസ്ഥാനത്തിനും കേന്ദ്രത്തിനുമുള്ളതെന്ന ബിജു പ്രഭാകര്‍ കുറ്റപ്പെടുത്തിയിരുന്നു. 20 ലക്ഷം ആള്‍ക്കാരെ കൊണ്ട് പോകുന്ന പൊതുഗതാഗതത്തിന് ഒരു പിന്തുണയും ഇല്ല. എല്ലാവര്‍ക്കും മെട്രോ മതി. ചര്‍ച്ചകള്‍ മെട്രോ നടപ്പാക്കാന്‍ വേണ്ടി മാത്രമാണെന്നും ബിജു പ്രഭാകര്‍ കുറ്റപ്പെടുത്തി.