തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയെ പിന്തുണച്ച് തൃശൂർ കോർപ്പറേഷൻ മേയർ എംകെ വർഗീസ്. തൃശൂരിന്റെ എംപി ആവാൻ സുരേഷ് ഗോപി ഫിറ്റ് ആണെന്ന് മേയർ എംകെ വർഗീസ് പറഞ്ഞു. എൽഡിഎഫ് മേയറാണ് എംകെ വർഗീസ്. മാധ്യമ പ്രവർത്തകരോടാണ് മേയറിന്റെ പ്രതികരണം.
Read more
ജനപ്രതിനിധി എന്നാൽ ജനമനസ്സിൽ ഇറങ്ങിച്ചെല്ലണം. ജനങ്ങളുടെ ഇടയിൽ നിൽക്കുന്നയാളാണ് സുരേഷ് ഗോപി. സുരേഷ് ഗോപി മിടുക്കനാണെന്നും മേയർ എംകെ വർഗീസ് പറഞ്ഞു. സുരേഷ് ഗോപി കോർപ്പറേഷന് വേണ്ടി പ്രഖ്യാപിച്ച പണം തന്നു, മറ്റുള്ളവർ വാഗ്ദാനം മാത്രം നൽകി. സുരേഷ് ഗോപി നേരിട്ട് പറഞ്ഞു. അദ്ദേഹം അത് ചെയ്തു. സ്വതന്ത്ര ചിന്തയോടെയാണ് താൻ വോട്ടു ചെയ്യുക എന്നും അദ്ദേഹം പ്രതികരിച്ചു.