സീസൺ തുടങ്ങും മുമ്പ് തന്നെ ആരാധകരെ നിരാശപ്പെടുത്തിയ പ്രഖ്യാപനവുമായി ധോണി, ഇതിലും ഭേദം....; മുൻ നായകൻ പറഞ്ഞത് ഇങ്ങനെ

ഐപിഎൽ 2025 ന് മുന്നോടിയായി, മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണി തൻ്റെ ഫിറ്റ്നസ് നിലവാരത്തിൽ ഇടിവ് വന്നതായി സമ്മതിച്ച് രംഗത്ത് വന്നിരിക്കുകയാണ് . 4 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) അൺക്യാപ്പ്ഡ് കളിക്കാരനായി ടീമിൽ ഉൾപ്പെട്ട 43 കാരനായ ദോനോ ഈ കൊല്ലം തൻ്റെ 18-ാം ഐപിഎൽ സീസൺ കളിക്കും.

2023 സീസണിന് ശേഷം, സീസണിലുടനീളം അദ്ദേഹത്തെ അലട്ടിയ കാൽമുട്ടിന് പരിക്കേറ്റ ധോണി ചികിത്സയ്ക്ക് വിധേയനാകുകയും 2024 കാമ്പെയ്‌നിൽ പൂർണ്ണ ഫിറ്റ്‌നസിലേക്ക് മടങ്ങുകയും ചെയ്തു. 14 മത്സരത്തിൽ നിന്ന് 220.54 സ്‌ട്രൈക്ക് റേറ്റിൽ ഏകദേശം 54 ശരാശരിയിൽ താരം മികവ് കാണിച്ചു.

യൂറോഗ്രിപ്പ് ടയേഴ്‌സ് യൂട്യൂബ് ചാനലിൽ തൻ്റെ ഫിറ്റ്‌നസിനെ കുറിച്ച് സംസാരിക്കവെ ധോണി ഇങ്ങനെ പറഞ്ഞു:

“ഞാൻ പഴയതുപോലെ ഫിറ്റ് അല്ല. ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ ഉൾപ്പടെ നമുക്ക് വളരെയധികം ശ്രദ്ധ വേണം. എന്നാൽ മാത്രമേ അടുത്ത സീസണിൽ കളിക്കാൻ പറ്റു. ഞങ്ങൾക്ക് പിന്നെ ഫാസ്റ്റ് ബോളർമാരുടെ അത്ര അധ്വാനം ആവശ്യമില്ല എന്നതാണ് കാര്യം.”

അദ്ദേഹം കൂട്ടിച്ചേർത്തു:

“ഭക്ഷണത്തിനും ജിമ്മിൽ പോകുന്നതിനും ഇടയിൽ ധാരാളം സ്പോർട്സ് കളിക്കുന്നതാണ് എന്നെ ശരിക്കും സഹായിക്കുന്നത്. അതിനാൽ എനിക്ക് സമയം കിട്ടുമ്പോഴെല്ലാം വ്യത്യസ്തമായ നിരവധി കായിക വിനോദങ്ങൾ കളിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു, ടെന്നീസ്, ബാഡ്മിൻ്റൺ, ഫുട്ബോൾ എന്നിവയൊക്കെ ഞാൻ കളിക്കും. അതാണ് ഫിറ്റ്നസ് നിലനിർത്താനുള്ള ഏറ്റവും നല്ല മാർഗം.

226 മത്സരങ്ങളിൽ നിന്ന് 133 വിജയങ്ങളുമായി ഐപിഎല്ലിലെ ഏറ്റവും വിജയകരമായ ക്യാപ്റ്റനായി ധോണി തുടരുന്നു, സിഎസ്‌കെയെ അഞ്ച് കിരീടങ്ങളിലേക്ക് നയിച്ചു. എന്നിരുന്നാലും, 2024 സീസൺ ആരംഭിക്കുന്നതിന് മുമ്പ്, അദ്ദേഹം ടീമിന്റെ നായകസ്ഥാനം ഉപേക്ഷിച്ചു, പകരം റുതുരാജ് ഗെയ്‌ക്‌വാദിനെ ടീം നായകനായി നിയമിച്ചു.