'സർക്കാർ ഉത്തരവാദിത്വം നിറവേറ്റി, വഖഫ് നിയമ ഭേദഗതി ബിൽ മുനമ്പം ജനതയ്ക്ക് ആശ്വാസം നൽകുന്നത്; സ്വത്ത് വഖഫ് ചെയ്യുന്നതിനും മുസ്ലീം സമുദായത്തിനും എതിരല്ല'; സിറോ മലബാർ സഭ

വഖഫ് നിയമ ഭേദഗതി ബിൽ മുനമ്പം ജനതയ്ക്ക് ആശ്വാസം നൽകുന്നതെന്ന് സിറോ മലബാർ സഭ. സർക്കാർ ഉത്തരവാദിത്വം നിറവേറ്റിയെന്ന് സഭാ വക്താവ് ഫാദർ ആൻ്റണി വടക്കേക്കര പറഞ്ഞു. ഭേദഗതിക്കുള്ള പിന്തുണ രാഷ്ട്രീയ കക്ഷികൾക്കോ, മുന്നണിക്കോ ഉള്ള പിന്തുണയല്ലെന്നും എന്നാൽ ന്യൂനപക്ഷ അവകാശങ്ങളുടെ മേൽ കടന്ന് കയറ്റം ഉണ്ടാകരുതെന്നും ആൻ്റണി വടക്കേക്കര പറഞ്ഞു. സ്വത്ത് വഖഫ് ചെയ്യുന്നതിനും മുസ്ലീം സമുദായത്തിനും സിറോ മലബാർ സഭ എതിരല്ലെന്നും ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരായ നിയമങ്ങളെയാണ് ചോദ്യം ചെയ്‌തതെന്നും ഫാദർ ആൻ്റണി വടക്കേക്കര പറഞ്ഞു.