16കാരനായ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; അധ്യാപകൻ പിടിയിൽ, സംഭവം പുറത്തറിഞ്ഞത് കൗൺസിലിങ്ങിൽ

വയനാട് 16കാരനായ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകൻ അറസ്റ്റിൽ. പെരുമ്പാവൂർ ചുണ്ടക്കുഴി സ്വദേശി പൊക്കാമറ്റം വീട്ടിൽ ജയേഷ് (39) ആണ് പിടിയിലായത്. വിദ്യാർഥികളെ കൗൺസിലിങ്ങിന് വിധേയമാക്കിയതിനിടയിലാണ് സംഭവം പുറത്തറിഞ്ഞത്. സുൽത്താൻബത്തേരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്‌കൂളിലെ പ്രായപൂർത്തിയാവാത്ത വിദ്യാർഥിയെയാണ് അധ്യാപകൻ പീഡനത്തിന് ഇരയാക്കിയത്. അധ്യാപകൻ താമസിച്ചിരുന്ന മുറിയിലെത്തിച്ചായിരുന്നു പീഡനം. സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് പ്രതിയെ സുൽത്താൻബത്തേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.