പാലക്കാട് നഗരസഭയിൽ ബി.ജെ.പി ഭരണം നിലനിർത്തി

52 ഡിവിഷനുകളിലെയും വേ‍ാട്ട് എണ്ണിക്കഴിഞ്ഞപ്പേ‍ാൾ പാലക്കാട് മുനിസിപ്പാലിറ്റിയിൽ ബി.ജെ.പിക്ക് ഭരണ തുടർച്ച. യു ഡി എഫ് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ മൂന്നാം സ്ഥാനത്തുള്ള ഇടതുമുന്നണിക്ക് രണ്ടക്കം തികയ്ക്കാനായില്ല.

29 സീറ്റിലാണ് ബിജെപി വിജയിച്ചത്. യുഡിഎഫ് 14 സീറ്റിലും ഇടതുമുന്നണി ആറ് സീറ്റിലും വിജയിച്ചു. യുഡിഎഫിന്റെ രണ്ട് വിമതരും വെൽഫെയർ പാർട്ടിയുടെ ഒരു സ്ഥാനാർത്ഥിയും വിജയിച്ചിട്ടുണ്ട്. ഇത്തവണ ഭരണം പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്തിറങ്ങിയ യുഡിഎഫിന് തിരിച്ചടിയാണ് നേരിട്ടത്.

Read more

വിജയം ജനങ്ങൾക്ക് സമർപ്പിക്കുന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഇ കൃഷ്ണദാസ് പറഞ്ഞു. പാലക്കാട് നഗരസഭ തെളിയിക്കുന്നത് കോൺഗ്രസിന്റെ വാദങ്ങൾ ജനം തള്ളിയെന്നാണെന്ന് കൃഷ്ണദാസ് പറഞ്ഞു.