തൃശൂര്‍ ചാവക്കാട് ബോട്ട് മറിഞ്ഞ് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വലപ്പാട് കടല്‍ തീരത്ത് ഇന്ന് രാവിലെ പത്തരയോടെ മൃതദേഹം കരയ്ക്കടിയുകയായിരുന്നു. തിരുവനന്തപുരം പുല്ലൂര്‍വിള സ്വദേശിയായ വര്‍ഗീസ് എന്ന മണിയന്റ മൃതദേഹമാണ് കണ്ടെത്തിയത്.
ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന ഗില്‍ബര്‍ട്ടിനായി തിരച്ചില്‍ തുടരുകയാണ്. തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് വള്ളം മറിഞ്ഞത്. ശക്തമായ തിരമാലയില്‍പ്പെട്ട് ചാവക്കാട് അഴിമുഖത്താണ് ബോട്ട് മറിഞ്ഞത്. ബോട്ടില്‍ ആറു പേരുണ്ടായിരുന്നു. ഇവരില്‍ നാല് പേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു.
Read more
പുല്ലൂര്‍വിള സ്വദേശികളായ സുനില്‍, വര്‍ഗീസ്, സെല്ലസ്, സന്തോഷ് എന്നിവരാണ് നേരത്തെ രക്ഷപ്പെട്ടത്. തിരുവനന്തപുരം പുല്ലുവിള സ്വദേശികളുടെ ടിയാമോള്‍ എന്ന മത്സ്യബന്ധന ബോട്ടാണ് അപകടത്തില്‍ പെട്ടത്.