ഇത് പോലെ ഒരു ഉറക്കം തൂങ്ങി നായകനെ ഇന്ത്യ കണ്ടിട്ടില്ല, സ്മിത്തും കമ്മിൻസും അടിച്ചോടിച്ചപ്പോൾ എനിക്ക് വയ്യേ എന്ന ഭാവം ; രോഹിത്തിന് വമ്പൻ വിമർശനം, നോക്കാം ഇന്നത്തെ മണ്ടത്തരങ്ങൾ

” ഇയാൾ ഇല്ലാതിരുന്ന ആദ്യ ടെസ്റ്റ് കാണാൻ തന്നെ എന്ത് ഭംഗി ആയിരുന്നു” ഇന്ന് രാവിലെ ഓസ്‌ട്രേലിയയുടെ സ്മിത്ത് – കമ്മിൻസ് ജോഡി ഇന്ത്യയെ കാടാന്നാക്രമിച്ചപ്പോൾ വന്ന ഒരു കമന്റ് ആയിരുന്നു. നായകൻ രോഹിത് ശർമ്മയെ സംബന്ധിച്ച് ഒരു നായകൻ എന്ന നിലയിലോ ഒരു താരമെന്ന നിലയിലോ ഒന്നും ചെയ്യാനാകാതെ പൂർണ പരാജയമായി നിൽക്കുന്ന ഒരു പര്യടനത്തിന്റെ ആ ദുരന്തത്തിന്റെ ആഴം വിളിച്ചോതുകയാണ് നാലാം ടെസ്റ്റിന്റെ ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ്.

പരമ്പരയിലെ ഇന്ത്യയുടെ ബെസ്റ്റ് ബോളർ ജസ്പ്രീത് ബുംറ ആദ്യമായി അൽപ്പം അടി മേടിച്ച ടെസ്റ്റിൽ രോഹിത്തിന് ബാക്കപ്പ് പ്ലാനുകൾ ഉണ്ടായിരുന്നില്ല എന്നതാണ് ആരാധകരെ വിഷമിപ്പിച്ചു ഏറ്റവും വലിയ കാര്യം. 19 വയസുള്ള ചെക്കൻ വന്ന് ഇന്ത്യൻ ബോളർമാർക്ക് അടി കൊടുത്തു എന്ന് പറയുമ്പോൾ, ന്യായീകരണമായി ആ താരത്തിന്റെ ബാറ്റിംഗ് അത്രത്തോളം പരിചിതം അല്ലായിരുന്നു എന്ന് പറയാം. എന്നാൽ ഈ പരമ്പരയിൽ ഇതുവരെ ഫോമിൽ അല്ലാതിരുന്ന ഖവാജ, അതുപോലെ ആദ്യ 2 ടെസ്റ്റിലും നിരാശപ്പെടുത്തിയ സ്മിത്ത് എന്നിവരൊക്കെ ഫോമിലേക്ക് വരെ നായകൻ രോഹിത്തിന്റെ ദുരന്തം ക്യാപ്റ്റൻസി സഹായിച്ചു എന്ന് പറയാം.

ഓസ്‌ട്രേലിയൻ സാഹചര്യങ്ങളിൽ കഴിഞ്ഞ കാലങ്ങളിൽ ഒകെ നന്നായി പന്തെറിഞ്ഞ സിറാജ് ഈ പരമ്പരയിൽ ഒട്ടും ഫോമിൽ ആയിരുന്നില്ല. എന്നിട്ടും സിറാജിനെ മാറ്റി മറ്റൊരു ഓപ്ഷൻ നോക്കാൻ രോഹിത്തിന് പറ്റിയില്ല. ആദ്യ ടെസ്റ്റിൽ ആക്രമണ ഫീൽഡ് സെറ്റിങ്ങും ബോളിങ് മാറ്റങ്ങൾ കൊണ്ടും കളം നിറഞ്ഞ ബുംറയിൽ നിന്ന് രോഹിത്തിലേക്ക് വന്നപ്പോൾ കണ്ടത് ഉറക്കം തൂങ്ങി നായകനെയാണ്. ഇന്ന് രാവിലെ ഓസ്‌ട്രേലിയൻ ഇന്നിംഗ്സ് പെട്ടെന്ന് അവസാനിപ്പിച്ച് ബാറ്റിംഗ് തുടങ്ങാൻ ഇന്ത്യക്ക് അവസരം ഉണ്ടായിരുന്നു.

എന്നാൽ 6 – 311 എന്ന നിലയിൽ നിന്നും അവർ 474 റൺ അവർ എടുക്കുന്നതിലേക്ക് കാര്യങ്ങൾ എത്തി . 140 റൺ നേടി തുടർച്ചയായി രണ്ടാം സെഞ്ച്വറി നേടിയ സ്മിത്തിനെ മാറ്റി നിർത്തിയാൽ വാലറ്റക്കാരായ കമ്മിൻസ് 49 , സ്റ്റാർക്ക് 15 , ഉൾപ്പടെ ഉള്ളവർ സ്കോർ ചെയ്തത് ന്യായീകരിക്കാൻ പറ്റില്ല. ഈ 2 വിക്കറ്റുകൾ വീഴ്ത്തിയ ജഡേജയെ പന്തേൽപ്പിക്കുന്ന കാര്യത്തിൽ ഉൾപ്പടെ രോഹിതിന് സമയം എടുത്തു.

എന്തായാലും നായകൻ എന്ന നിലയിൽ തീർത്തും നിരാശപ്പെടുത്തുന്ന താരം രാജിവെക്കണം എന്ന ആവശ്യം ശക്തമാണ്.