ചാര്‍ജ് ഉടനെ വര്‍ദ്ധിപ്പിക്കണം; ഗതാഗതമന്ത്രിക്ക് പണിമുടക്ക് നോട്ടീസ് നല്‍കി ബസ്സുടമകള്‍

സംസ്ഥാനത്ത് ബസ് യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്ന കാര്യത്തില്‍ സമരം ശക്തമാക്കാന്‍ തീരുമാനിച്ച് ബസുടമകള്‍. പണിമുടക്ക് നടത്തുന്നത് സംബന്ധിച്ച് ഗതാഗതമന്ത്രി ആന്റണി രാജുവിന് നോട്ടീസ് നല്‍കി. നിരക്ക് വര്‍ധന ഉടനെ വേണമെന്നാണ് ബസുടമകളുടെ ആവശ്യം.

ബസുടമകള്‍ നോട്ടീസ് നല്‍കിയ കാര്യം മന്ത്രി സ്ഥിരീകരിച്ചു. ആവശ്യം ന്യായമാണെന്നും ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പൊതുജനങ്ങളെ ഒന്നടങ്കം ബാധിക്കുന്ന കാര്യമായതിനാല്‍ പെട്ടെന്ന തീരുമാനം എടുക്കാന്‍ കഴിയില്ല. ജനങ്ങള്‍ക്ക് അമിത ഭാരം ഉണ്ടാകാത്ത രീതിയില്‍ നിരക്ക് വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more

മിനിമം നിരക്ക് 12 രൂപയാക്കി വര്‍ധിപ്പിക്കണം, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ കൂട്ടണം എന്നിവയാണ് ബസുടമകളുടെ ആവശ്യങ്ങള്‍. നിരക്ക് വര്‍ധന ഈ മാസം 31നുള്ളില്‍ ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്ന് ബസുടമകള്‍ നേരത്തെ അറിയിച്ചിരുന്നു.