ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ജയിച്ചുനിൽക്കുന്നതിനാൽ തന്നെ ചെന്നൈക്കും ബാംഗ്ലൂരിനും തങ്ങളുടെ രണ്ടാം മത്സരത്തിൽ നേർക്കുനേർ വരുമ്പോൾ ആത്മവിശ്വാസം ഉണ്ടാകും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവും ഇല്ല. എന്തായാലും ചെന്നൈയിൽ ആർസിബിക്കെതിരായ ഐപിഎൽ 2025 പോരാട്ടത്തിന് മുന്നോടിയായി സിഎസ്‌കെയുടെ ഹാർഡ് ഹിറ്റിംഗ് ബാറ്റ്സ്മാൻ ശിവം ദുബെ അടക്കമുള്ള താരങ്ങൾ പരിശീലനത്തിലാണ്. ഒരു സെഷനിൽ, ചെപ്പോക്ക് സ്റ്റേഡിയത്തിന്റെ മുകളിലെ ഒരു ബാനർ താരം അടിച്ച സിക്സിന് ഒടുവിൽ തകർന്നു വീണ കാഴ്ചയും അടങ്ങുന്ന വിഡിയോയും ഇപ്പോൾ വൈറലാണ്.
ചെന്നൈ സൂപ്പർ കിംഗ്സ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, ടോപ്പ് ടയറിലെ ഒരു ബാനർ നശിപ്പിച്ച ശേഷം ശിവം ദുബെ പുഞ്ചിരിക്കുന്നത് കാണാൻ സാധിക്കും. താരത്തിന്റെ ഹാർഡ് ഹിറ്റിന്റെ ഫലമായി, ബാനർ കീറി പോകുക ആയിരുന്നു.
ഐപിഎൽ 2025 മെഗാ ലേലത്തിന് മുന്നോടിയായി12 കോടിക്ക് ദുബെയെ സിഎസ്‌കെ നിലനിർത്തുക ആയിരുന്നു. ലീഗിൽ ഇതുവരെ 66 മത്സരങ്ങൾ കളിച്ചിട്ടുള്ള അദ്ദേഹം 102 സിക്‌സറുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം 14 മത്സരങ്ങളിൽ നിന്ന് 28 സിക്‌സറുകൾ നേടിയ അദ്ദേഹം 2023 സീസണിൽ 35 സിക്‌സറുകൾ നേടിയിരുന്നു.
എന്തായാലും നാളെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന സിഎസ്‌കെയുടെ ബാംഗ്ലൂരിനെതിരെയുള്ള മത്സരത്തിലും ഇത്തരം വമ്പൻ ഷോട്ടുകൾ തരത്തിൽ നിന്ന് വരുമെന്നാണ് ആരാധക പ്രതീക്ഷ.
View this post on Instagram