പിഎസ്‌സി വിവര ചോര്‍ച്ച വാര്‍ത്തയുടെ പേരില്‍ മാധ്യമം ദിനപത്രത്തിന്റെ ചീഫ് എഡിറ്റര്‍ക്കും ലേഖകന്‍ അനിരു അശോകനും ക്രൈംബ്രാഞ്ച് നല്‍കിയ നോട്ടീസ് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു, വാര്‍ത്തയുടെ ഉറവിടവും ലേഖകന്റെ മൊബൈല്‍ഫോണും ഹാജരാക്കണം എന്നായിരുന്നു നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്, വാര്‍ത്തയുടെ ഉറവിടം തേടി ലേഖകന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാനുള്ള ക്രൈംബ്രാഞ്ച് നോട്ടീസിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സ്റ്റേ.
നേരത്തെ, വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ‘മാധ്യമം’ ലേഖകന്‍ അനിരു അശോകന്റെ ഫോണ്‍ പിടിച്ചെടുക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കത്തിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ രംഗത്തെത്തിയിരുന്നു. വാര്‍ത്തയുടെ പേരിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം അങ്ങേയറ്റം അപലപനീയമാണ്. മാധ്യമങ്ങള്‍ക്കു മൂക്കുകയര്‍ ഇടാനുള്ള പൊലീസ് നടപടി അവസാനിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ നിവേദനത്തില്‍ യൂണിയന്‍ ആവശ്യപ്പെട്ടു.
കേരള പബ്ലിക ് സര്‍വിസ ് കമീഷനില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികളുടെ യൂസര്‍
ഐഡിയും പാസ് വേഡും സൈബര്‍ ഹാക്കര്‍മാര്‍ പി.എസ്.സി സര്‍വറില്‍നിന്ന് ചോര്‍ത്തി
ഡാര്‍ക്ക ് വെബില്‍ വില്‍പനക്ക വെച്ച വിവരം വാര്‍ത്തയായതിന്റെ പേരിലാണ ്
ക്രൈംബ്രാഞ്ച് അന്വേഷണം. അന്വേഷണച്ചുമതലയുള്ള തിരുവനന്തപുരം ക്രൈബ്രാഞ്ച്
സെന്‍ട്രല്‍ യൂനിറ്റ് ഡിവൈ.എസ.പി ജി. ബിനു വാര്‍ത്ത നല്‍കിയ ‘മാധ്യമം’ ലേഖകന്‍ അനിരു അശോകനോട് ക്രൈംബ്രാഞ്ച ് ഓഫിസിലെത്തി മൊഴി നല്‍കാന്‍
ആവശ്യപ്പെട്ടതിനു പുറമെ, വാര്‍ത്ത നല്‍കിയ ലേഖകന്റെ പേരും വിലാസവും
ഔദ്യോഗിക മേല്‍വിലാസവും ഫോണ്‍ നമ്പരുകളും ഇ മെയില്‍ ഐഡികളും രേഖാമൂലം
സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് പത്രത്തന്റെ ചീഫ് എഡിറ്റര്‍ക്കും നോട്ടിസ്
നല്‍കിയിരിക്കുകയാണ്.
Read more
ഡാര്‍ക്ക് വെബില്‍നിന്ന് കണ്ടെത്തിയ യൂസര്‍ ഐഡികളും ലോഗിന്‍ വിവരങ്ങളും യഥാര്‍ഥ
ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ തന്നെയാണെന്നു പൊലീസ ് ഉറപ്പിച്ചിരുന്നതായാണു
മാധ്യമം റിപ്പോര്‍ട്ട ് ചെയ്തത്. എന്നാല്‍, വാര്‍ത്ത വസ ്തുതവിരുദ്ധമാണെന്നും
ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ സുരക്ഷിതമാണെന്നും ഡാര്‍ക്ക് വെബിലേക്ക് വിവരങ്ങള്‍
ചോരാനുള്ള ‘സാധ്യത’ കണക്കിലെടുത്താണ് ജൂലൈ ഒന്നുമുതല്‍ ഒ.ടി.പി സവിധാനം
ഏര്‍പ്പെടുത്തിയതെന്നുമായിരുന്നു പി.എസ ്.സി വിശദീകരണം. ഡി.ജി.പിയുടെ റിപ്പോര്‍ട്ട്
ചര്‍ച്ച ചെയ്യാന്‍ മേയ് 27ന് ചേര്‍ന്ന കമീഷന്റെ അതിരഹസ്യസ്വഭാവമുള്ള ഔദ്യോഗിക
കുറിപ്പ് ജൂലൈ 28ന് പത്രത്തിലൂടെ പുറത്തുവന്നത്.