ഗതാഗതം തടസപ്പെടുത്തി സമ്മേളനം; എംവി ഗോവിന്ദന്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

തലസ്ഥാനത്ത് റോഡ് തടസപ്പെടുത്തി സിപിഎം സമ്മേളനം സംഘടിപ്പിച്ച സംഭവത്തില്‍ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഫെബ്രുവരി 12ന് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. വഴിതടസ്സപ്പെടുത്തി രാഷ്ട്രീയപാര്‍ട്ടികള്‍ പരിപാടികള്‍ സംഘടിപ്പിച്ചതിലുള്ള കോടതിയലക്ഷ്യ കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

നേരത്തെ മറ്റ് രാഷ്ട്രീയനേതാക്കള്‍ക്കൊപ്പം ഫെബ്രുവരി 10ന് ഹാജരാകണമെന്നാണ് എംവി ഗോവിന്ദനോടും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ തീയതിയില്‍ ഇളവ് തേടി എംവി ഗോവിന്ദന്‍ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പുതിയ നിര്‍ദ്ദേശം. ഫെബ്രുവരി 12ന് വൈകുന്നേരം 4ന് ഹാജരാകാനാണ് നിര്‍ദ്ദേശം.

Read more

എംവി ഗോവിന്ദനെ കൂടാതെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കൊച്ചി കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ പാതയോരത്ത് സമരം നടത്തിയതിന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരും ഹാജരാകാന്‍ നിര്‍ദ്ദേശമുണ്ട്.