CT 2025: അവന്മാർക്ക് ഐപിഎൽ അല്ലാതെ വേറെ ഒന്നുമില്ല, എന്നാൽ ഞങ്ങൾക്ക് എല്ലാം ഉണ്ട്: മിച്ചൽ സ്റ്റാർക്ക്

നീണ്ട 12 വർഷത്തിന് ശേഷം ഇന്ത്യ ചാമ്പ്യൻസ് ട്രോഫി കിരീടത്തിൽ മുത്തമിട്ടു. മാസങ്ങളുടെ വ്യത്യാസത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ അടുത്ത ഐസിസി ട്രോഫി ഉയർത്തി രാജ്യത്തെ ഉന്നതങ്ങളിൽ എത്തിച്ചു. ഇപ്പോൾ നടന്ന ആവേശകരമായ മത്സരത്തിൽ ന്യുസിലാൻഡിനെതിരെ ഇന്ത്യ 4 വിക്കറ്റുകൾക്ക് വിജയിച്ച് ചാമ്പ്യൻസ് ട്രോഫി ജേതാക്കളായി.

എന്നാൽ ടൂർണമെന്റിൽ ഉടനീളം ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലാണ് നടത്തപ്പെട്ടത്. അതിൽ വൻ തോതിലുള്ള വിമർശനങ്ങളും ഉയർന്നിരുന്നു. ഒരു പിച്ചിൽ തന്നെ എല്ലാ മത്സരങ്ങളും കളിക്കുന്നത് ഇന്ത്യക്ക് ആനുകൂല്യമാണ് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാൽ ഇത്തരം വാർത്തകളെ രോഹിത് ശർമ്മ നിരസിച്ചിരുന്നു.

എന്നാൽ ഇത്തരം വാദങ്ങളെ തള്ളി രംഗത്ത് എത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക്. ഇന്ത്യക്ക് ഐപിഎലിൽ കളിക്കുന്നതിൽ മാത്രമാണ് അനുഭവസമ്പത്ത് ഉള്ളതെന്നും, തങ്ങൾക്ക് ലോകത്തിൽ നടക്കുന്ന ഏത് ടൂർണ്ണമെന്റിലും കളിച്ച് അനുഭവസമ്പത്ത് ഉണ്ടെന്നും പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

മിച്ചൽ സ്റ്റാർക്ക് പറയുന്നത് ഇങ്ങനെ:

” ദുബായിൽ എല്ലാ മത്സരങ്ങളും കളിക്കാൻ കഴിഞ്ഞത് ഇന്ത്യയ്ക്ക് ആനുകൂല്യമായോ എന്ന് എനിക്ക് പറയാൻ കഴിയില്ല. എന്നാൽ മറ്റ് രാജ്യങ്ങളിലെ താരങ്ങൾക്ക് ലോകത്തെ ഏത് ട്വന്റി 20 ടൂർണമെന്റും കളിക്കാം. അവർക്ക് ലോക ക്രിക്കറ്റിന്റെ അനുഭവസമ്പത്ത് കൂടുതൽ ലഭിക്കുന്നു. എന്നാൽ ഇന്ത്യൻ താരങ്ങൾക്ക് ഐപിഎൽ മാത്രമാണ് കളിക്കാൻ കഴിയുന്നത്. പിന്നെ എന്ത് ദുബായ് ആനുകൂല്യമാണ് ഇന്ത്യൻ ടീമിന് ലഭിക്കുന്നത്” മിച്ചൽ സ്റ്റാർക്ക് പറഞ്ഞു.