കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്‌ഫോടനത്തിന്റെ അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തു.

കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്‌ഫോടനക്കേസിന്റെ അന്വേഷണം എന്‍ ഐ എ ഏറ്റെടുത്തു. സ്‌ഫോടനത്തിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലയാണ് എന്‍ ഐ എ കേസെടുത്തത്.

ഇതിനിടയില്‍ ചാവേര്‍ സ്‌ഫോടനം നടത്തിയ ജമീഷ മുബീന്റെ അടുത്ത ബന്ധുവായ അഫസര്‍ ഖാനെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തു അതോടെ പിടിയിലായവരുടെ എണ്ണം ആറായി. ഇയാള്‍ മുഖേന ഓണ്‍ലൈന്‍ വഴിയാണ് ജമീഷ മുബീന്‍ സ്ഫോടക വസ്തുക്കള്‍ സംഘടിപ്പിച്ചതെന്നാണ് സൂചന.

ഞായറാഴ്ച പുലര്‍ച്ചെയാണ് ഉക്കടം കോട്ടൈ ഈശ്വരന്‍ ക്ഷേത്രത്തിന് സമീപം കാറില്‍ സ്‌ഫോടനമുണ്ടായത്. തുറന്നിട്ട ഗ്യാസ് സിലിണ്ടറുകളുമായി ഉക്കടം സ്വദേശി ജമീഷ മുബീനാണ് കാറോടിച്ചെത്തിയത്. സ്‌ഫോടനത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടിരുന്നു.