തൃശൂരിൽ വയോധികന്റെ പോക്കറ്റില്‍ കിടന്ന ഫോണ്‍ പൊട്ടിത്തെറിച്ചു

തൃശൂര്‍ മരോട്ടിച്ചാലില്‍ വയോധികന്റെ പോക്കറ്റില്‍ കിടന്ന ഫോണ്‍ പൊട്ടിത്തെറിച്ചു. മരോട്ടിച്ചാല്‍ സ്വദേശിയായ ഏലിയാസിന്റെ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. ചായകുടിക്കാന്‍ ഹോട്ടലില്‍ ഇരിക്കുന്നതിനിടെ പോക്കറ്റില്‍ കിടന്ന ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
ഏലിയാസിന്റെ ഷര്‍ട്ടിലാണ് തീ പടര്‍ന്നത്. തീ ആളി പടര്‍ന്നതോടെ ജീവനക്കാര്‍ ഇടപെട്ട് തീയണച്ചു. ഭാഗ്യവശാല്‍ വയോധികന് അപകടം ഒഴിവാകുകയായിരുന്നു.

എന്തുകൊണ്ടാണ് ഫോണ്‍ പൊട്ടിത്തെറിച്ചത് എന്നതിനെ പറ്റി വ്യക്തത വന്നിട്ടില്ല.
ഫോൺ പൊട്ടിത്തെറിച്ച് ഉപയോക്താവിന് പരിക്ക് പറ്റുന്ന സംഭവങ്ങളും ആളപായം തന്നെ ഉണ്ടാവുന്ന സാഹചര്യങ്ങളും വര്‍ധിച്ചിരിക്കുകയാണ്. വീഡിയോ കണ്ടുകൊണ്ടിരിക്കെ തൃശൂരിൽ എട്ട് വയസുകാരി മരിച്ച സംഭവം കഴിഞ്ഞ മാസമാണ് റിപ്പോര്‍ട്ട് ചെയ്തത്.

Read more

സാധാരണഗതിയില്‍ സ്മാര്‍ട്ട് ഫോണുകൾ വെറുതേ പൊട്ടിത്തെറിക്കുകയില്ല. ഇത്തരം സാഹചര്യങ്ങൾ  മുൻകൂട്ടി കണ്ട് ഒഴിവാക്കുക എന്നതാണ് ഉപഭോക്താവ് എന്ന നിലയില്‍ ചെയ്യാന്‍ സാധിക്കുക.