ആലപ്പുഴയില്‍ നടുറോഡില്‍ ഗുണ്ടകളുടെ ഏറ്റുമുട്ടല്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തീരദേശ റോഡിലായിരുന്നു സംഭവം നടന്നത്. സംഘര്‍ഷത്തില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ തുമ്പി ബിനുവിനും ജോണ്‍ കുട്ടിയ്ക്കും സാരമായി പരിക്കേറ്റു. ഇരുവരും തെരുവില്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.
ചെട്ടികാട് ജംഗ്ഷനില്‍ മീന്‍ വില്‍പ്പനയ്ക്കായി തട്ട് ഇടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. കത്തികൊണ്ടുള്ള ആക്രമണത്തിലാണ് ഇരുവര്‍ക്കും സാരമായി പരിക്കേറ്റത്. ഇരുവരും ചോര വാര്‍ന്ന് റോഡില്‍ കിടക്കുന്നതിനിടെ സംഭവ സ്ഥലത്തെത്തിയ പൊലീസ് രണ്ട് ആംബുലന്‍സുകളിലായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Read more
ഇരുവരുടെയും പരിക്ക് ഗുരുതരമായതിനാല്‍ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെവെച്ചും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. നിരവധി കേസുകളിലെ പ്രതികളായ ഇരുവരും തമ്മില്‍ നേരത്തെ വൈരാഗ്യം നിലനിന്നിരുന്നതായി പൊലീസ് പറയുന്നു. ആലപ്പുഴ നോര്‍ത്ത് പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.