എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വാഹനരംഗത്തെ അത്യാധുനിക സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തുന്ന വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ച് ആക്‌സിയ ടെക്‌നോളജീസ്.ജര്‍മന്‍ വാഹനനിര്‍മാതാക്കളും ആക്‌സിയയുടെ ക്ലയന്റുമായ ബിഎംഡബ്‌ള്യുയുമായി ചേര്‍ന്നാണ് ‘ദി വീല്‍സ് ഓഫ് ദി ഫ്യൂച്ചര്‍’എന്ന വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചത്.തിരുവനന്തപുരത്തെ ബി-ഹബ്ബില്‍ വെച്ചായിരുന്നു പരിപാടി.
വര്‍ക്ക്‌ഷോപ്പില്‍ കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള മിടുക്കരായ 300 എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ബിഎംഡബ്‌ള്യുവിന്റെ ഏറ്റവും പുതിയമോഡല്‍3 ,മോഡല്‍7 എന്നീ കാറുകളുടെ പ്രദര്‍ശനമായിരുന്നു മുഖ്യ ആകര്‍ഷണം.
ബ്ലൂംബ്ലൂമിന്റെ സഹകരണത്തോടെ സി.സി.ഐ.ഇ.ടി,ബി-ഹബ്, ടെക്‌നോപാര്‍ക്ക് ടുഡേ എന്നിവരും ഏകദിന വര്‍ക്ക്‌ഷോപ്പിന്റെ നടത്തിപ്പില്‍ പങ്കാളികളായി. വാഹനവിപണിയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ഇനിവരാന്‍പോകുന്ന പുത്തന്‍മാറ്റങ്ങളുടെ ഗതിയും മനസ്സിലാക്കുന്നതിനോടൊപ്പം, വിദ്യാര്‍ത്ഥികള്‍ക്ക് വാഹനനിര്‍മാതാക്കളേയും അവര്‍ക്ക് നേരിട്ട് ഉപകരണങ്ങള്‍ നല്‍കുന്ന ടിയര്‍1 കമ്പനികളെയും പരിചയപ്പെടുത്താനുമായിരുന്നു വര്‍ക്ക്ഷോപ്പ്.
ബിഎംഡബ്ള്യു ഉള്‍പ്പെടെയുള്ള കാറുകളിലെ ഇലക്ട്രോണിക്ക് കണ്ട്രോള്‍ യൂണിറ്റുകള്‍ക്ക് വേണ്ടി ലോകത്തെ തന്നെ ഏറ്റവും മികച്ച സോഫ്റ്റ്വെയറുകള്‍ നിര്‍മിച്ച് ശ്രദ്ധേ യമായ കമ്പനിയാണ് ആക്സിയ ടെക്‌നോളജീസ്. ഈമേഖലയില്‍ കഴിവുള്ള വിദ്യാര്‍ഥികളെ കണ്ടെത്താനും അവര്‍ക്ക്പരിശീലനംനല്‍കാനും അവരെതൊഴിലിന് പ്രാപ്തരാക്കാ നും മുന്‍പും ആക്‌സിയ മുന്‍കൈയെടുത്തിട്ടുണ്ട്.
വാഹനങ്ങളുടെ ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങളും സാങ്കേതികവളര്‍ച്ചയും സുസ്ഥിരനയങ്ങളും ഉപഭോക്താക്കളുടെ പുതിയതാല്പര്യങ്ങളും, ഡിജിറ്റല്‍വത്ക്കരണവും എല്ലാം ഇന്ത്യയിലെ ചെറുപ്പക്കാര്‍ക്ക് നിരവധി അവസരങ്ങള്‍ ലഭ്യമാക്കുമെന്ന് ആക്‌സിയ ടെക്‌നോളജീസിന്റെ സ്ഥാപക സി.ഇ.ഒജിജിമോന്‍ചന്ദ്രന്‍ പറഞ്ഞു.
Read more
ഈരംഗത്ത് വിദ്യാര്ഥി സമൂഹത്തിന് വഴികാട്ടാനും മെച്ചപ്പെട്ട നാളേക്കായുള്ള അവരുടെ സ്വപ്നങ്ങളെ പിന്തുണയ്ക്കാനും ആക്‌സിയ ടെക്‌നോളജി കൂടെയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പ്നല്‍കി. വാഹനരംഗത്തെ അതീവതാല്പര്യത്തോടെ സമീപിക്കുന്നവരുടെ ഒരുകൂട്ടായ്മ രൂപപ്പെടുത്തി, സാങ്കേതികവിദ്യകള്‍ പരമാവധി പ്രയോജനയപ്പെടുത്തി ആശയങ്ങളും കണ്ടെത്തലുകളും രൂപപ്പെടുത്തുന്ന ഒരുഎക്സ്പീരിയന്‍സ്സെന്റര്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.