വയനാട്ടില്‍ മൂന്ന് വയസുകാരന് പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ പിതാവും ചികിത്സിച്ച വൈദ്യനും അറസ്റ്റില്‍. വയനാട് അഞ്ചുകുന്ന് വൈശമ്പത്ത് അല്‍ത്താഫിന്റെയും സഫീറയുടെയും മകന് മുഹമ്മദ് അസാന് ആണ് പൊള്ളലേറ്റതിനെ തുടര്‍ന്ന് ശരിയായ ചികിത്സ ലഭിക്കാതെ മരിച്ചത്. കഴിഞ്ഞ മാസം 20ന് ആയിരുന്നു അസാന് മരണപ്പെട്ടത്.
സംഭവത്തെ തുടര്‍ന്ന് മുഹമ്മദ് അസാന്റെ പിതാവ് അല്‍ത്താഫിനെയും ചികിത്സിച്ച വൈദ്യന് കമ്മന ഐക്കരക്കുടി ജോര്‍ജ്ജിനെയുമാണ് പനമരം പൊലീസ് അറസ്റ്റ് ചെയ്തത്. ബാലാവകാശ വകുപ്പിലെ നിയമങ്ങള്‍ മനപൂര്‍വമല്ലാത്ത നരഹത്യ എന്നീ നിയമങ്ങള്‍ ചുമത്തിയാണ് പനമരം പൊലീസ് കേസെടുത്തിരിക്കുന്നത്.
ജൂണ്‍ 9ന് ആയിരുന്നു മുഹമ്മദ് അസാന് ചൂടുവെള്ളം നിറച്ച ബക്കറ്റില്‍ വീണ് കുട്ടിയ്ക്ക് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് അസാനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരിക്ക് ഗുരുതരമായതിനാല്‍ ആശുപത്രി അധികൃതര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചിരുന്നു.
മാനന്തവാടി മെഡിക്കല്‍ കോളേജില്‍ നിന്ന് കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ അല്‍ത്താഫ് തയ്യാറായിരുന്നില്ല. അല്‍ത്താഫ് കുട്ടിയെ നാട്ടുവൈദ്യന്റെ പക്കല്‍ ചികിത്സയ്ക്കെത്തിക്കുകയായിരുന്നു. എന്നാല്‍ കുട്ടിയ്ക്ക് കുറവില്ലാത്തതിനാല്‍ ജൂണ്‍ 18ന് വീണ്ടും മാനന്തവാടി മെഡിക്കല്‍ കോളേജിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചു.
Read more
ഇതിന് പിന്നാലെ ജൂണ്‍ 20ന് കുട്ടി മരണപ്പെടുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് കുട്ടിയുടെ പിതാവിനെതിരെയും ചികിത്സിച്ച വൈദ്യനെതിരെയും കേസെടുത്ത് അറസ്റ്റ് ചെയ്തത്.