കൊച്ചിയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെ മീടൂ ആരോപണവുമായി യുവതികള്‍. മൂന്ന് യുവതികളാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് പീഡിപ്പിച്ചുവെന്ന പരാതിയുമായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചത്. വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്.
Read more
മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെ മീടൂ പോസ്റ്റ് ഇട്ടതിന് ശേഷമാണ് പൊലീസില്‍ പരാതി നല്‍കിയത്. മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെ നാല് പരാതികള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ പാലാരിവട്ടം പൊലീസ് കേസെടുക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.