വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം; ചീരാലില്‍ പശുവിനെ കൊന്നു

വയനാട് ചീരാലില്‍ വീണ്ടും കടുവയുടെ ആക്രമണം. ചീരാല്‍ കുടുക്കി സ്വദേശി സ്‌കറിയയുടെ പശുവാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പുലര്‍ച്ചെ മൂന്നുമണിക്കായിരുന്നു ആക്രമണം.

ഏത് നിമിഷവും കടവയുടെ ആക്രമണം പ്രതീക്ഷിച്ചാണ് വയനാട് ജില്ലയിലെ ചീരാല്‍ പ്രദേശത്തെ ജനങ്ങള്‍. തുടരെ തുടരെയാണ് പ്രദേശത്ത് കടവുയുടെ ആക്രമണം ഉണ്ടാകുന്നത്. പകല്‍ പോലുമെത്തി വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്ന പ്രകൃതം. രണ്ടാഴ്ചക്കുള്ളില്‍ കടുവ ആക്രമിച്ചത് ഒമ്പത് കന്നുകാലികളെയാണ്. ഇവയില്‍ ഏഴെണ്ണത്തിന്റെ ജീവന്‍ പോയി. രണ്ട് എണ്ണം പൂക്കോട് വെറ്റിറനറി ആശുപത്രിയില്‍ ചികിത്സയിലാണ്.

Read more

ചീരാലുകാരുടെ പേടിസ്വപ്നമായി മാറിയിരിക്കുകയാണ് കടുവ. ജനങ്ങളുടെ പ്രതിഷേധം കനത്തപ്പോള്‍ വനംവകുപ്പ് ഇപ്പോള്‍ സര്‍വ്വ സന്നാഹങ്ങളും ഉപയോഗിച്ച് തിരയുന്നുണ്ടെങ്കിലും ഒരു ഫലവും ഇതിവരെ ഉണ്ടായിട്ടില്ല.