എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

സ്‌കൂള്‍ കായിക മേളയുടെ സമാപനം നടക്കുന്നതിനാല്‍ എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കേരള സിലബസ് പ്രകാരമുള്ള പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

കായിക മേളയുടെ സമാപനം സമ്മേളനം ഇന്ന് വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. എറണാകുളം ജില്ലയിലെ 17 വേദികളില്‍ അരങ്ങേറുന്ന കേരള സ്‌കൂള്‍ കായികമേളയ്ക്ക് മഹാരാജാസ് കോളജ് ഗ്രൗണ്ടിലാണ് തിരശീല വീഴുന്നത്.

Read more

ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. 63 പോയിന്റുമായി കടകശ്ശേരി ഐഡിയല്‍ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കിരീടം ഉറപ്പിച്ചു. 38 പോയിന്റുള്ള കോതമംഗലം മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് രണ്ടാം സ്ഥാനത്ത്.