ഒറ്റക്കാലിൽ കല്ലുപ്പിൽ നിന്നുള്ള സമരത്തിന് ശേഷം ഇന്ന് മുതൽ നിരാഹാരസമരത്തിന് ഒരുങ്ങുകയാണ് വനിതാ സിപിഒ റാങ്ക് ലിസ്റ്റ് ഉദ്യോഗാർത്ഥികൾ. വനിതാ സിപിഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഈ മാസം 19ന് അവസാനിക്കാൻ ഇരിക്കെയാണ് ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിന്റെ മുന്നിൽ സമരം തുടരുന്നത്.
സമരം പന്ത്രണ്ടാം ദിവസത്തേക്കു നീളുമ്പോഴും ഇത് വരെ സർക്കാർ ഇവരെ ചർച്ചക്ക് വിളിച്ചിട്ടില്ല. അവസാനത്തെ ആഴ്ച എങ്കിലും ചർച്ച നടക്കുമെന്ന പ്രതീക്ഷിയിലാണ് ഉദ്യോഗാർത്ഥികൾ. നിലവിലത്തെ റാങ്ക് ലിസ്റ്റിൽ നിന്ന് കൂടുതൽ നിയമനം വേഗത്തിൽ നടത്തുക, ലിസ്റ്റിന്റെ കാലാവധി നീട്ടുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
964 പേര് ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ ഇത് വരെ 235 പേർക് മാത്രമാണ് നിയമനം ലഭിച്ചത്. എന്നാൽ സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായിട്ട് 570ലധികം വനിതാ സിവിൽ പൊലീസ് ഓഫീസർമാരുടെ ഒഴിവുണ്ട്.