ഇപ്പോൾ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഫോമിലല്ലാത്ത കെ എൽ രാഹുലിനെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കർ പിന്തുണച്ചു. ദക്ഷിണാഫ്രിക്കയിൽ രാഹുൽ നേടിയ സെഞ്ച്വറി അദ്ദേഹം ഓർമിപ്പിച്ചു. ഒരു ഓപ്പണറായി (2021 സെഞ്ചൂറിയൻ ടെസ്റ്റിൽ 123) രാഹുൽ നേടിയ സെഞ്ച്വറി മികച്ചത് ആയിരുന്നു. ഇത് കൂടാതെ രാഹുലിൻ്റെ അവസാന സെഞ്ച്വറി ഒരു മധ്യനിര ബാറ്ററായാണ് (2023 സെഞ്ചൂറിയൻ ടെസ്റ്റിൽ നേടിയ 101 റൺസ്.
പിതൃത്വ അവധി കാരണം ഓപ്പണിംഗ് മത്സരത്തിന് ഇല്ലാത്ത ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് പകരം യശസ്വി ജയ്സ്വാളിൻ്റെ ഓപ്പണിംഗ് പങ്കാളിയായി രാഹുൽ ഇറങ്ങുന്നതിന് മുമ്പാണ് ഗവാസ്കർ പ്രതികരണം അറിയിച്ചത്. സുനിൽ ഗവാസ്കർ പറഞ്ഞത് ഇങ്ങനെ:
“കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയിൽ അവൻ നേടിയത് ഞാൻ കണ്ട ഏറ്റവും മികച്ച സെഞ്ച്വറി ആയിരുന്നു. അതിനാൽ ഇവിടെ ഓസ്ട്രേലിയയിൽ അദ്ദേഹത്തിന് അത് വീണ്ടും ആവർത്തിക്കാനായാൽ നന്നായിരുന്നു.
“എല്ലാ ബാറ്റർമാരെയും പോലെ, അദ്ദേഹത്തിന് തുടക്കത്തിൽ കുറച്ച് ഭാഗ്യം ആവശ്യമാണ്, അത് ലഭിച്ചാൽ ടീമിനെ മികച്ച സ്കോറിലേക്ക് എത്തിക്കാൻ അവന് സാധിക്കും” അദ്ദേഹം കൂട്ടിച്ചേർത്തു.
ഓപ്പണറെന്ന നിലയിൽ 49 ടെസ്റ്റുകളിൽ നിന്ന് ഏഴ് എവേ സെഞ്ച്വറികൾ ഉൾപ്പെടെ 2551 റൺസാണ് കെഎൽ രാഹുലിൻ്റെ സമ്പാദ്യം. എന്നിരുന്നാലും, അടുത്തിടെ അവസാനിച്ച രണ്ടാം അനൗദ്യോഗിക ടെസ്റ്റിൽ ഇന്ത്യ എയ്ക്ക് വേണ്ടി വിക്കറ്റ് കീപ്പർ-ബാറ്റർ മികച്ച പ്രകടനം നടത്തുന്നതിൽ പരാജയപ്പെട്ടു. 4, 10 റൺസ് നേടി മടങ്ങി.