എ.കെ ബാലനെതിരെ വിമർശനവുമായി വി.കെ ശ്രീകണ്ഠന്‍ എം.പി. കോൺഗ്രസിൽ പൊട്ടിത്തെറി ആഗ്രഹിക്കുകയാണ് എ.കെ ബാലനെന്ന് വി.കെ ശ്രീകണ്ഠന്‍ പറഞ്ഞു. എ.വി.ഗോപിനാഥിന്റെ പാതയിൽ നിരവധി കോൺഗ്രസുകാർ പുറത്തു വരുമെന്ന എ.കെ.ബാലന്റെ പ്രസ്താവനയിലായിരുന്നു വി.കെ ശ്രീകണ്ഠൻറെ പ്രതികരണം. രണ്ടാടുകളെ കൂട്ടിയിടിപ്പിച്ച് ചോര കുടിക്കാൻ ശ്രമിച്ച കുറുക്കന്റെ സ്ഥിതിയാകും എ.കെ ബാലന്റേതെന്നും അദ്ദേഹം പ്രതികരിച്ചു.
കോൺഗ്രസ് വലിയൊരു പൊട്ടിത്തെറിയിലേക്കാണ് പോകുന്നതെന്നും കോൺഗ്രസിനെ രക്ഷിക്കാൻ ഇനി ആരു വിചാരിച്ചാലും കഴിയില്ലെന്നുമായിരുന്നു എ.കെ ബാലൻ്റെ പ്രതികരണം. നാശത്തിലേക്കുള്ള കോൺഗ്രസിൻ്റെ യാത്രയുടെ തുടക്കം പാലക്കാട് നിന്നായിരിക്കുമെന്നും എ.കെ.ബാലൻ പറഞ്ഞിരുന്നു.
Read more
ഗോപിനാഥിന്റെ തീരുമാനത്തിനനുസരിച്ച് സിപിഎം നിലപാട് സ്വീകരിക്കുമെന്നും ജനകീയ അടിത്തറയുള്ള നേതാവാണ് എ.വി.ഗോപിനാഥ് എന്നും എ.കെ ബാലൻ വ്യക്തമാക്കിയിരുന്നു. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെയ്ക്കുന്നതായി എ.വി ഗോപിനാഥ് അറിയിച്ചിരുന്നു. ഡി.സി.സി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗോപിനാഥ് പാര്‍ട്ടി വിട്ടത്.