പൊലീസ് ജീപ്പിനെ ഇടിച്ച് തെറിപ്പിച്ച് മാലിന്യ ടാങ്കര്‍, സംഭവം വാഹന പരിശോധനയ്ക്കിടെ

എറണാകുളം പാലാരിവട്ടത്ത് ടാങ്കര്‍ ലോറി പൊലീസ് ജീപ്പ് ഇടിച്ചു തെറിപ്പിച്ചു. പട്രോളിങ്ങിനിടെ മാലിന്യ ടാങ്കര്‍ പരിശോധിക്കുമ്പോഴാണ് അപകടം നടന്നത്.
ടാങ്കറിന് കൈകാണിച്ചപ്പോള്‍ പൊലീസ് വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ ആളപായമില്ല. പൊലീസുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

Read more

സംഭവത്തില്‍ ഫൈജാദ് എന്നയാളെ പൊലീസ് പിടികൂടി. ടാങ്കര്‍ ഓടിച്ചിരുന്ന ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസുകാരെ അപായപ്പെടുത്താന്‍ ശ്രമിച്ചതിന് കേസെടുത്തിട്ടുണ്ട്.