കടുവ ആക്രമണം; രണ്ട് പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

വയനാട് പുതുശ്ശേരി പഞ്ചായത്തില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രദേശത്തെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (വെള്ളി) അവധി. തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തിലെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍ അവധി നല്‍കിയത്.

ഇന്നലെ രാവിലെ കൃഷിയിടത്തില്‍ വച്ച് പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് എന്ന സാലുവിനെ കടുവ അക്രമിച്ചിരുന്നു. ആക്രമണത്തില്‍ കൈയ്ക്കും കാലിനും ഗുരുതര പരുക്കേറ്റിരുന്നു. പരുക്കേറ്റ കര്‍ഷകന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനിടെ ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് മരണപ്പെട്ടു.

കര്‍ഷകനെ ആക്രമിച്ച കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. മരണപ്പെട്ടയാളുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Read more

മരിച്ച തോമസിന്റെ കുടുംബത്തിന് സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. കടുവയെ പിടികൂടന്‍ നടപടി സ്വീകരിക്കും വരെ പ്രതിഷേധിക്കുമെന്ന് നാട്ടുകാര്‍ അറിയിച്ചു.