ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നു പോയിയെന്ന് വീമ്പിളക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് എന്തിനാണ് ഇത്ര ഭയപ്പെടുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സ്വപ്ന സുരേഷിന്റെ പ്രസ്താവന പുറത്തു വന്നതിനു ശേഷം മുഖ്യമന്ത്രി കാണിക്കുന്ന പരിഭ്രാന്തി, ദുരൂഹത വര്‍ധിപ്പിക്കുന്നു. മടിയില്‍ കനമില്ലെന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും മടിയില്‍ കനമുണ്ട് എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ പെരുമാറ്റമെന്നും മുരളീധരന്‍ പറഞ്ഞു.
‘ആരോപണം ഉന്നയിച്ചവരെ ഭീഷണിപ്പെടുത്തുന്നു. ഗൂഢാലോചന അന്വേഷിക്കാനെന്ന പേരില്‍ ഒരു എ.ഡി.ജി.പി.യുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പൊലീസുകാരെ നിയമിക്കുന്നത് എന്തടിസ്ഥാനത്തിലാണ്. മുഖ്യമന്ത്രിക്ക്, പ്രധാനമന്ത്രിക്ക് പോലുമില്ലാത്ത സുരക്ഷയൊരുക്കുന്നത് ജനരോഷം ഭയന്നാണ്.’
Read more
‘ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നു പോയിയെന്ന് വീമ്പിളക്കുന്ന ആള്‍ എന്തിനാണ് ഇത്രയും ഭയപ്പെട്ട് പൊലീസുകാരെ നിരത്തി പ്രസംഗിക്കാന്‍ പോകുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം അവസാനിപ്പിച്ചിട്ടില്ല രാഷ്ട്രീയ ധാര്‍മികത അല്‍പമെങ്കിലും ഉണ്ടെങ്കില്‍ കള്ളക്കടത്ത് കേസില്‍ ആരോപണവിധേയനായ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം’ മുരളീധരന്‍ പറഞ്ഞു.