കളമശേരിയില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് യുവതി മരിച്ചു; അപകട കാരണം അശാസ്ത്രീയ റോഡ് നിര്‍മാണമെന്ന് നാട്ടുകാര്‍

നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കാറില്‍ ഇടിച്ച് യുവതി മരിച്ചു. കൊച്ചി കളമശേരിയില്‍ ഇന്ന് ഉച്ചയോടെ ആണ് സംഭവം. തൃക്കാക്കര സ്വദേശി ബുഷറ ബീവിയാണ് മരിച്ചത്.

റോഡിന്റെ ഒരു ഭാഗത്ത് ടാറും ഒരു ഭാഗത്ത് ഇന്റര്‍ലോക്ക് കട്ടയും പതിച്ചിരിക്കുകയാണ്. ഇതിന് രണ്ടിനും ഇടയില്‍ ഉയരവ്യത്യാസമുണ്ട്. ഇവിടെ തട്ടിയതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

തുടര്‍ന്ന് ഇവര്‍ കാറിനടിയിലേക്കാണ് തെറിച്ചുവീണത്. അപകടത്തിന് കാരണം അശാസ്ത്രീയമായ റോഡ് നിര്‍മാണമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.