മലപ്പുറത്ത് വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ചു; മൃതദേഹം സംസ്കരിക്കാനുള്ള നീക്കം തടഞ്ഞ് പൊലീസ്

വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി അസ്‌മയാണ് മരിച്ചത്. ചട്ടിപ്പറമ്പിലെ വാടക വീട്ടിലായിരുന്നു പ്രസവം. യുവതിയുടെ അഞ്ചാമത്തെ പ്രസവമാണ്. പ്രസവ വേദന ഉണ്ടായിട്ടും ആശുപത്രിയിൽ കൊണ്ടുപോയില്ലെന്നാരോപിച്ച് യുവതിയുടെ കുടുംബം പരാതി നൽകി.  ഇന്നലെ രാത്രിയോടെയാണ് സംഭവം.

മൃതദേഹം പെരുമ്പാവൂരിലെത്തിച്ച് സംസ്കരിക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു. പൊലീസെത്തി മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.  ഇന്ന് രാവിലെയാണ് അസ്മയുടെ മൃതദേഹം ഭര്‍ത്താവ് പെരുമ്പാവൂരിലെ വീട്ടിലെത്തിച്ചതെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ആലപ്പുഴ സ്വദേശിയായ സിറാജ്ജുദ്ദീൻ മലപ്പുറം ചട്ടിപ്പറമ്പിൽ കുടുംബത്തോടൊപ്പം വാടകക്ക് താമസിച്ചുവരുകയാണ്. അയൽക്കാരുമായി സിറാജുദ്ദീൻ അധികം ബന്ധം പുലര്‍ത്തിയിരുന്നില്ല. അസ്മയുടെ വീടാണ് പെരുമ്പാവൂരിലുള്ളത്. ഇവിടെ അസ്മയുടെ മൃതദേഹം കൊണ്ടുവന്ന് സംസ്കരിക്കാനുള്ള ശ്രമം നടത്തിയപ്പോഴാണ് യുവതിയുടെ വീട്ടുകാരും നാട്ടുകാരുമടക്കം ഇടപെട്ടത്.

വൈകല്യവും ബുദ്ധിമാന്ദ്യവും മരണവുമൊക്കെ ഒളിഞ്ഞിരിക്കുന്ന വീട്ടിലെ പ്രസവങ്ങൾ.. അറിയാം പ്രസവം വീട്ടിലാക്കുന്നതിലെ അപകടങ്ങൾ