സത്രീകള്‍ അമ്മയുടേയോ അമ്മായിയമ്മയുടേയോ അടിമകളല്ലെന്ന് ഹൈക്കോടതി

അമ്മമാരുടെയോ അമ്മായിയമ്മമാരുടെയോ അടിമകള്‍ അല്ല സ്ത്രീകള്‍ എന്ന് ഹൈക്കോടതി. കൊട്ടാരക്കര സ്വദേശിനിയായ ഡോക്ടറുടെ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

തന്റെ വിവാഹമോചനഹര്‍ജി കൊട്ടാരക്കര കുടുംബകോടതിയില്‍ നിന്നും തലശ്ശേരി കുടുംബകോടതിയിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി പരാമര്‍ശം നടത്തിയത്. ആദ്യം നല്‍കിയ വിവാഹമോചനഹര്‍ജി തൃശൂര്‍ കുടുംബകോടതി തള്ളിയിരുന്നു.

തര്‍ക്കങ്ങള്‍ മറന്ന് വിവാഹത്തിന്റെ പവിത്രത മനസിലാക്കി ഒരുമിച്ചു ജീവിക്കാന്‍ നിര്‍ദേശിച്ചായിരുന്നു തള്ളിയത്. ഈ നിര്‍ദേശം പുരുഷാധിപത്യ സ്വഭാവമുള്ളതാണെന്നും പുതിയ കാല ചിന്താഗതിയല്ലെന്നും ഹൈക്കോടതി പറഞ്ഞു.

Read more

ഹര്‍ജിക്കാരിയോട് അമ്മയും അമ്മായിയമ്മയും പറയുന്നതു കേള്‍ക്കാന്‍ കുടുംബകോടതി നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഭര്‍ത്താവ് ചൂണ്ടിക്കാട്ടി. കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാവുന്ന പ്രശ്‌നങ്ങളേയുള്ളൂവെന്ന ഭര്‍ത്താവിന്റെ വാദവും കോടതി അംഗീകരിച്ചില്ല.