യുപിയിൽ ക്ലാസ് മുറിയിൽ വിദ്യാർത്ഥികളെ സഹപാഠികളെക്കൊണ്ട് മർദ്ദിച്ച സംഭവത്തിൽ ഇരയായ മുസ്ലീം ബാലനൊപ്പം നിൽക്കുകയാണ് സോഷ്യൽ മീഡിയ. സംഭവത്തിൽ പ്രതിഷേധിക്കുന്നതിനോടൊപ്പം തന്നെ കുട്ടികൾക്കായി ക്യാംപയിനും തുടക്കമായി. യു ആർ മൈ ഫ്രണ്ട് ഐ ആം വിത്ത് യു എന്ന പോസ്റ്റർ കുട്ടികളുടെ കയ്യിൽ കൊടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുക എന്നതാണ് ലക്ഷ്യം.
തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കുട്ടികളുടെ എൻജിഒ ആയ ചൈൽഡ് ട്രസ്റ്റിന്റെ ഭാരവാഹിയായ മായ എസ് പരമശിവം തന്റെ ഫെ്യ്സ്ബുക്ക് പേജിലൂടെ തുടങ്ങിവച്ച ക്യാംപയിൻ പ്രമുഖരടക്കം നിരവധിപ്പേരാണ് ഇതിനോടകം ഷെയർ ചെയ്തിരിക്കുന്നത്.
യു ആർ മൈ ഫ്രണ്ട് ഐ ആം വിത്ത് യു എന്ന ടാഗ് ലൈനുമായാണ് ക്യാംപയിൻ തുടങ്ങിയിരിക്കുന്നത്.ഈ രാജ്യത്ത് ഏറ്റവും സാഹോദര്യത്തോടെ സ്നേഹത്തോടെ, സഹജീവികളാട് അനുകമ്പയോടെ ജീവിക്കേണ്ടതുണ്ടെന്ന് കുട്ടികളോട് പറയുകയാണ് ഇതിലൂടെ ചെയ്യുന്നത്.
കുറിപ്പിന്റെ പൂർണ രൂപം;
”
ഒരു ക്യാംപയിൻ തുടങ്ങുകയാണ്.
ഈ രാജ്യം ഇപ്പോഴും മതത്തിൻ്റെയും ജാതിയുടെയും നിറത്തിൻ്റെയും പേരിൽ മനുഷ്യരെ ആക്രമിക്കുന്ന, കൊന്നൊടുക്കുന്ന, വംശീയവിദ്വേഷം അതിൻ്റെ പരകോടിയിൽ കുഞ്ഞുങ്ങളിലേക്ക് പോലും പകർത്തുന്നവരുടേതാണെന്ന് പറഞ്ഞ് കൊടുക്കാൻ ഇവിടുത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആവില്ല. ആ ഉത്തരവാദിത്തം നാം സ്വയമേ ഏറ്റെടുക്കേണ്ടതുണ്ട്. കുട്ടികൾ രാജ്യത്തെ അറിഞ്ഞ് വളരട്ടെ.
Read more
ഈ രാജ്യത്ത് ഏറ്റവും സാഹോദര്യത്തോടെ സ്നേഹത്തോടെ, സഹജീവികളാട് അനുകമ്പയോടെ ജീവിക്കേണ്ടതുണ്ടെന്ന് എൻ്റെ വീട്ടിലെ കുഞ്ഞിനോട് പറഞ്ഞു കൊടുത്തിട്ടുണ്ട്.
ഈ ക്യാംപയിനിൽ എല്ലാവരും കുട്ടികളെ പങ്കെടുപ്പിക്കൂ. കഴിയാവുന്നവർ താഴെ കൊടുത്തിരിക്കുന്ന പോസ്റ്റർ Print എടുത്തോ, എഴുതിയോ കുട്ടികളുടെ കയ്യിൽ കൊടുത്ത് ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുക. ആ കുഞ്ഞിനടുത്ത് നമ്മുടെ കുട്ടികളുടെ ഐക്യദാർഢ്യവും ആലിംഗനങ്ങളും സ്നേഹവുംഎത്തുന്നത് വരെ അത് വ്യാപിക്കട്ടെ.”