പത്തനംതിട്ടയില്‍ കഞ്ചാവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയിലായി. പത്തനംതിട്ട കുമ്പഴയിലെ എസ് നസീബ് ആണ് പിടിയിലായത്. നസീബ് നേരത്തെയും കഞ്ചാവ് കേസില്‍ പിടിയിലായിട്ടുണ്ട്. 300 ഗ്രാം കഞ്ചാവുമായാണ് പ്രതി ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. എക്‌സൈസ് നടത്തിയ പരിശോധനയിലാണ് പ്രതി കഞ്ചാവുമായി പിടിയിലായത്.
ഒരു വര്‍ഷം മുന്‍പത്തെ കേസില്‍ നസീബ് ജാമ്യം നേടി പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും പിടിയിലാവുന്നത്. പ്രതിയുടെ വീട്ടില്‍ എക്‌സൈസ് വെള്ളിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് 300 ഗ്രാം കഞ്ചാവ് പിടികൂടിയത്. ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റിന്റെ ഭാഗമായാണ് എക്‌സൈസ് നസീബിന്റെ വീട്ടില്‍ പരിശോധന നടത്തിയത്.
Read more
അതേസമയം നസീബിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നുവെന്നും ഇപ്പോള്‍ ഇയാള്‍ക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചു.