കശ്മീരിൽ വീണ്ടും ഭീകരാക്രമണം; നവ്ഷേരയിൽ തിരച്ചിലിനിടെ രണ്ട് സൈനികർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ നവ്ഷേര സെക്ടറിൽ ഇന്ത്യൻ സൈന്യം നടത്തിയ തിരച്ചിൽ-സുരക്ഷാ നടപടിക്കിടെ രണ്ട് സൈനികർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ഖാരി ത്രയത്തിലെ വനമേഖലയിലൂടെ പാകിസ്ഥാനിൽ നിന്ന് കടന്നുകയറാൻ ശ്രമിക്കുന്ന ചില തീവ്രവാദികളെ സൈനികർ കണ്ടെത്തിയിട്ടുണ്ട് ഇവർക്കെതിരെ സൈനിക ഓപ്പറേഷൻ തുടരുകയാണ്. ഇവരുടെ ആക്രമണത്തിലാണ് നവ്ഷേര സെക്ടറിൽ രണ്ടു സൈനികർ വീരമൃത്യു പ്രാപിച്ചത്.

സൈനിക ഓപ്പറേഷൻ ഇപ്പോഴും പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ കാത്തിരിക്കുകയാണെന്നും ജമ്മു ആസ്ഥാനമായുള്ള ഇന്ത്യൻ ആർമി പബ്ലിക് റിലേഷൻസ് ഓഫീസർ ലെഫ്റ്റനന്റ് കേണൽ ദേവേന്ദർ ആനന്ദ് പ്രസ്താവനയിൽ അറിയിച്ചു. തിരച്ചിൽ ആരംഭിച്ചയുടൻ നുഴഞ്ഞുകയറ്റക്കാർ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

Read more

പുൽവാമയിൽ ഇന്നലെ കുഴി ബോംബ് പൊട്ടി ഗ്രാമീണന് ഗുരുതരമായി പരിക്കേറ്റിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ അമ്പതില്‍പരം സൈനികർ സ്‌ഫോടനത്തിൽ മരിച്ചത് ഇതിനടുത്തായിരുന്നു.