ദീപാവലിയില്‍ പൊട്ടിയത് ശിവകാശിയിലെ 6000 കോടിയുടെ പടക്കങ്ങള്‍; ഉത്പാദനത്തിന് പ്രതികൂലമായത് സുപ്രീംകോടതിയുടെ ഈ വിധി

ദീപാവലി ആഘോഷങ്ങളില്‍ ഇത്തവണ പൊട്ടിയത് ശിവകാശിയിലെ 6000 കോടിയുടെ പടക്കങ്ങള്‍. സാധാരണയായി ദീപാവലിയ്ക്ക് ഒരു മാസം മുന്‍പ് ശിവകാശിയിലെ പടക്ക വില്‍പ്പന ആരംഭിക്കും. നാല് ലക്ഷത്തോളം തൊഴിലാളികളാണ് ഇക്കൊല്ലം ശിവകാശിയില്‍ പടക്ക നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്നത്.

ശിവകാശിയിലെ 1,150 പടക്ക നിര്‍മ്മാണ ശാലകളില്‍ നിന്നായാണ് 6000 കോടിയുടെ വില്‍പ്പന നടന്നതെന്ന് തമിഴ്നാട് പടക്ക നിര്‍മാതാക്കളുടെ സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. അതേസമയം ഇത്തവണ ദീപാവലിക്ക് പതിവിലും 30 ശതമാനം നിര്‍മ്മാണം കുറവായതായും തമിഴ്നാട് പടക്ക നിര്‍മാതാക്കളുടെ സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കി.

Read more

സുപ്രീം കോടതി പടക്ക നിര്‍മാണത്തിന് ഉപയോഗിക്കുന്ന ബേരിയം നൈട്രേറ്റിന് നിരോധനം ഏര്‍പ്പെടുത്തിയതാണ് ഉത്പാദനത്തില്‍ വലിയ ഇടിവുണ്ടാക്കിയത്. രാജ്യത്തെ മൊത്തം പടക്ക നിര്‍മ്മാണത്തിന്റെ 70 ശതമാനവും ശിവകാശിയില്‍ നിന്നാണ്. ഇതുകൂടാതെ പടക്കങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് വലിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതും ഉത്പാദനത്തെ ബാധിച്ചിട്ടുണ്ട്.