വീട്ടിൽ ഒന്നിച്ചുറങ്ങിക്കിടന്ന അഞ്ച് കുഞ്ഞുങ്ങൾ ശ്വാസം മുട്ടി മരിച്ചു; സംഭവം യുപിയില്‍

യുപിയിലെ അമോറയിൽ ഒരു വീട്ടിൽ ഒന്നിച്ചുറങ്ങിക്കിടന്ന അഞ്ച് കുഞ്ഞുങ്ങൾ മരിച്ച നിലയിൽ. കൽക്കരി ഹീറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് കുട്ടികൾ മരിച്ചത്. മരിച്ച അഞ്ച് കുഞ്ഞുങ്ങളും ഒരു വീട്ടിലെ അം​ഗങ്ങളാണ്. മുതിർന്നവർ ഉൾപ്പെടെ ഏഴ് പേരാണ് വീട്ടിലുണ്ടായിരുന്നത്. 2 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

Read more

അടച്ചിട്ട മുറിയിൽ ഓക്സിജൻ കുറഞ്ഞതോടെ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചത്. തിങ്കളാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ഇവർ ചൊവ്വാഴ്ച വൈകുന്നേരമായിട്ടും വീട് തുറക്കാതെ വന്നതോടെയാണ് നാട്ടുകാരെത്തി വീട് പൊളിച്ച് അകത്തു കടന്നത്. ഉത്തരേന്ത്യയിൽ അതിശൈത്യം ആയതിനാൽ രാത്രികാലങ്ങളിൽ ഹീറ്ററിന്റെ ഉപയോഗമാണ് വീടുകളിൽ ഉള്ളത്.