ലഡാക്കില്‍ സൈനിക ട്രക്ക് നദിയിലേക്ക് മറിഞ്ഞ് ഒമ്പത് സൈനികര്‍ മരിച്ചു. ഒരാള്‍ക്കു ഗുരുതരമായി പരുക്കേറ്റു. കാറുവില്‍നിന്നു ലേയ്ക്കു സമീപമുള്ള ക്യാറിയിലേക്കു പുറപ്പെട്ട 34 സൈനികര്‍ കയറിയ രണ്ടു ട്രക്കുകളില്‍ ഒന്നാണ് ഇന്നലെ വൈകുന്നേരം 4.45ന് അപകടത്തില്‍പെട്ടത്. അപകടത്തില്‍പെട്ട വാഹനത്തില്‍ 10 സൈനികര്‍ സഞ്ചരിച്ചിരുന്നതായി അധികൃതര്‍ വ്യക്തമാക്കി.
Read more
വാഹനവ്യൂഹത്തില്‍ അഞ്ച് വാഹനങ്ങളുണ്ടായിരുന്നതായും അധികൃതര്‍ പറഞ്ഞു. ക്യാറി നഗരത്തില്‍നിന്ന് ഏഴ കിലോമീറ്റര്‍ അകലെയുള്ള ചെങ്കുത്തായ വഴിയിലൂടെ പോകുമ്പോള്‍ വാഹനം തെന്നിമറിയുകയായിരുന്നു. എട്ടു സൈനികര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയില്‍ എത്തിയശേഷവും. പരുക്കേറ്റയാളുടെ നില അതീവഗുരുതരമാണ്. ആരുടെയും പേരോ മറ്റു വിവരങ്ങളോ സൈന്യം വെളിപ്പെടുത്തിയിട്ടില്ല.