ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ദശലക്ഷക്കണക്കിന് ജീവിതങ്ങളെ പരിവര്‍ത്തനം ചെയ്യാന്‍ സാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള യാത്ര എളുപ്പത്തിലും വേഗത്തിലും മാറുന്ന ഒരു ലോകം സൃഷ്ടിക്കാന്‍ എഐയ്ക്ക് സാധിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
അതിശയകരമാണ് എഐയുടെ സാധ്യതകള്‍. ഈ നൂറ്റാണ്ടിലെ മനുഷ്യരാശിയുടെ കോഡാണ് എഐ. എന്നാല്‍ മനുഷ്യ ചരിത്രത്തിലെ മറ്റ് സാങ്കേതിക നാഴികക്കല്ലുകളില്‍ നിന്ന് ഇത് വളരെ വ്യത്യസ്തമാണ്. നമ്മുടെ രാഷ്ട്രീയം, സമ്പദ്വ്യവസ്ഥ, സുരക്ഷ, സമൂഹം എന്നിവയെ പോലും എഐ ഇതിനകം തന്നെ പുനര്‍നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു.
Read more
പാരീസില്‍ നടന്ന എഐ ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. എഐ അഭൂതപൂര്‍വമായ അളവിലും വേഗതയിലും വികസിച്ചുകൊണ്ടിരിക്കുന്നു, മുമ്പെന്നത്തേക്കാളും വേഗത്തില്‍ അത് സ്വീകരിക്കപ്പെടുകയും വിന്യസിക്കപ്പെടുകയും ചെയ്യുന്നുവെന്നും മോദി അഭിപ്രായപ്പെട്ടു.