അഗ്നിപഥ് റിക്രൂട്ട്മെൻറ്, വ്യോമസേന വിജ്ഞാപനമിറക്കി; അപേക്ഷ നല്‍കാനുള്ള അവസാന തിയതി ജൂലൈ 5,

അഗ്നിപഥ് പദ്ധതിയിയിൽ കരസേനയ്ക്ക് പിന്നാലെ വ്യോമസേനയും വിജ്ഞാപനമിറക്കി. വ്യോമസേനയിലേയ്ക്ക് അപേക്ഷ നൽകാനുള്ള അവസാന തിയതി ജൂലൈ 5. അപേക്ഷകർക്ക് ഓൺലൈനായി ഈ മാസം 24 മുതൽ അപേക്ഷകൾ സമർപ്പിക്കാം.

ഓൺലൈൻ പരീക്ഷ അടുത്ത മാസം 24ന് നടക്കും. ഓൺലൈനായി മാത്രമാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. കൂടുതൽ വിശദാംശങ്ങൾ വ്യോമസേനയുടെ വെബ് സൈറ്റുകളിൽ ലഭിക്കും. indianairforce.nic.inagnipathvayu.cdac.in

സൈനിക റിക്രൂട്ടമെന്റ് പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുമ്പോഴും പദ്ധതിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് കേന്ദ്രത്തിന്റെ തീരുമാനം. കരസേനയുടെ  റിക്രൂട്ട്‌മെന്റ് റാലികൾ ഓഗസ്റ്റിൽ ആരംഭിക്കും. ഓൺലൈൻ റജിസ്‌ട്രേഷൻ അടുത്ത മാസമാദ്യവും തുടങ്ങും.

Read more

നാവികസേനയും വരും ദിവസങ്ങളിൽ വിജ്ഞാപനമിറക്കുന്നതോടെ, സേനകളിൽ ഓഫിസർ റാങ്കിനു താഴെയുള്ള നിയമനങ്ങൾ പൂർണമായി അഗ്‌നിപഥിലേക്കു മാറും. ഇരുപത്തിയഞ്ച് ശതമാനം പേർക്ക് നാല് വർഷത്തെ സേവനത്തിന് ശേഷം 15 വർഷം കൂടി തുടരാൻ അവസരം ലഭിക്കുമെന്ന് കരസേന പുറത്തിറക്കിയ 19 പേജുള്ള വിജ്ഞാപനത്തിൽ പറയുന്നുണ്ട്.